ലോ അക്കാദമി: ബിജെപിയുടെ കൂടെ കൂടി വിരട്ടാന്‍ ആരും നോക്കേണ്ടെന്ന് പിണറായി വിജയന്‍

ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് കെ കരുണാകരനാണ്. കെ കരുണാകരന്‍ ഭൂമി കൊടുത്ത കാര്യത്തില്‍ കെ മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരം കിടക്കുന്നത് എന്തിനാണ്

pinaryi vijayan kerala cm

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലോ അക്കാദമിക്ക് കെ. കരുണാകരൻ ഭൂമി പതിച്ച് നൽകിയപ്പോൾ ആരും എതിർപ്പുമായി വന്നിട്ടില്ലെന്നും അത്കൊണ്ട് തന്നെ കെ. മുരളീധരൻ സത്യാഗ്രഹമിരിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനതത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബിജെപിയുടെ കൂടെ കൂടി തങ്ങളെ വിരട്ടാന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 1959 അല്ല ഇപ്പോള്‍, ജനങ്ങളാണ് സര്‍ക്കാരിന്റെ ശക്തി. ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് കെ കരുണാകരനാണ്. കെ കരുണാകരന്‍ ഭൂമി കൊടുത്ത കാര്യത്തില്‍ കെ മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരം കിടക്കുന്നത് എന്തിനാണ്. ജീവിച്ചിരുന്നപ്പോള്‍ അച്ഛന് സമാധാനം കൊടുത്തില്ല. ഇപ്പോള്‍ അച്ഛന്റെ ആത്മാവ് എന്തായിരിക്കും ചിന്തിക്കുന്നുണ്ടായിരിക്കുക എന്ന് ആത്മാവില്‍ വിശ്വസിക്കുന്ന ഇവര്‍ ആലോചിക്കണമെന്നും പിണറായി പറഞ്ഞു.

പി.എസ്. നടരാജപിളളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടെന്ന് പേര് ഓർമ്മവരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. നടരാജപിളളയോട് ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ പിതാവിനോടും വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജഭരണകാലത്താണ് ഭൂമി കണ്ടു കെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജഭരണകാലത്ത് പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകുക സാധ്യമല്ല. ലോ അക്കാദമിക്ക് ഭൂമി പതിച്ചു നൽകിയത് കെ. കരുണാകരനാണ്. ആ ഭൂമി തിരിച്ചുപിടക്കണമെന്ന് പറഞ്ഞാണ് മകന്റെ നിരാഹാരം. ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിനെ കുഴപ്പത്തിലാക്കാമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pinarai vijayan responds over law academy strike

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express