ന്യൂഡല്‍ഹി: വ്യോമസേനയുടെ വിമാനം യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ഗുജറാത്തിലെ കച്ചിന് സമീപം ബരേജ ഗ്രാമത്തിലാണ് ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണത്. എയര്‍ കമാന്റര്‍ സഞ്ജയ് ചൗഹനാണ് അപകടത്തില്‍ മരിച്ചത്.

പതിവ് പരിശീലന പറക്കിലിനിടെയാണ് വിമാനം അപകടത്തില്‍ പെടുന്നതും പൈലറ്റ് മരിക്കുന്നതും. അപകട കാരണം വ്യക്തമായിട്ടില്ല. ജാംനഗറില്‍ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

‘പതിവ് പരിശീലന പറക്കലിനിടെയാണ് സഞ്ജയ് സഞ്ചരിച്ച വിമാനം തകര്‍ന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ ഡിഫന്‍സ് വക്താവ് പറഞ്ഞു.

ബരേജ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വയലില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നുവെന്നും അപകടത്തില്‍ പാടത്തിലുണ്ടായിരുന്ന പശുക്കളില്‍ ചിലത് ചത്തിട്ടുണ്ടെന്നും ഒരാള്‍ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook