scorecardresearch

കൂനൂർ ഹെലികോപ്റ്റർ അപകടം: കാരണമായത് സാങ്കേതിക തകരാറോ അട്ടിമറിയോ അശ്രദ്ധയോ അല്ലെന്ന് അന്വേഷണ സംഘം

അന്വേഷണ സംഘം ചില ശുപാർശകൾ നൽകിയിട്ടുണ്ടെന്നും അവ അവലോകനം ചെയ്യുകയാണെന്നും വ്യേമസേന

അന്വേഷണ സംഘം ചില ശുപാർശകൾ നൽകിയിട്ടുണ്ടെന്നും അവ അവലോകനം ചെയ്യുകയാണെന്നും വ്യേമസേന

author-image
WebDesk
New Update
iaf chopper crash, ads Bipin Rawat death, Bipin Rawat helicopter crash OOtty, iaf helicopter crash, iaf chopper crash probe report, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൂനൂർ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റവും തുടർന്ന് പൈലറ്റിന് ദിശമാറിയതും അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന മിഗ്-17 വി5 ഹെലികോപ്റ്റർ 2021 ഡിസംബർ എട്ടിനാണ് തകർന്നത്.

Advertisment

എയർഫോഴ്‌സ് ചീഫ് എയർ ചീഫ് മാർഷൽ വി കെ ചൗധരിയും അന്വേഷണ സമിതി തലവൻ എയർ മാർഷൽ മാനവേന്ദ്ര സിങ്ങും ജനുവരി 5 ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് വിവരമറിയിച്ചിരുന്നു.

സാങ്കേതിക തകരാർ, അട്ടിമറി, അശ്രദ്ധ എന്നിവ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രാഥമിക കണ്ടെത്തലുകൾ അന്വേഷണ സംഘം സമർപ്പിച്ചതായി ഇന്ത്യൻ വ്യോമസേന വെള്ളിയാഴ്ച അറിയിച്ചു. "സാങ്കേതിക തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവ അപകടത്തിന്റെ കാരണമായതിനുള്ള സാധ്യത കോടതി ഓഫ് എൻക്വയറി തള്ളിക്കളഞ്ഞു. താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം മേഘങ്ങളിലേക്ക് കടന്നതാണ് അപകടത്തിന് കാരണമായത്,” വ്യേമസേന അറിയിച്ചു.

“പൈലറ്റിന് ദിശാപരമായി വഴിതെറ്റിയതിന്റെ ഫലമായി ഭൂപ്രദേശത്തിലേക്കോ സിഎഫ്ഐടിയിലേക്കോ നിയന്ത്രിത വിമാനം പറന്നതാണ്” അപകടത്തിന് കാരണമായത് എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Advertisment

ആഗോളതലത്തിൽ വിമാനം തകരുന്നതിന്റെ പ്രാഥമിക കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സിഎഫ്ഐടി, ഒരു വിമാനം അതിന് സഞ്ചരിക്കാൻ പറ്റിയ വ്യോമമേഖലയെന്ന് കരുതിയുള്ള പൈലറ്റിന്റെ വഴിതെറ്റൽ കാരണം അബദ്ധവശാൽ ഒരു ഉപരിതലത്തിൽ ഇടിക്കുന്ന സാഹചര്യമാണ്. പൈലറ്റിന്റെ ഭാഗത്തുനിന്ന് ഒരു അശ്രദ്ധയും കൂടാതൊണ് ഇത് സംഭവിക്കുക.

അന്വേഷണ സംഘം ചില ശുപാർശകൾ നൽകിയിട്ടുണ്ടെന്നും അവ അവലോകനം ചെയ്യുകയാണെന്നും വ്യേമസേന പറഞ്ഞു.

വ്യോമസേനയിലെ ഏറ്റവും മുതിർന്ന ഹെലികോപ്റ്റർ പൈലറ്റായ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ നാവികസേനയിലെയും കരസേനയിലെയും വൺ സ്റ്റാർ ഓഫീസർമാരെ ഉൾപ്പെടുത്തിയാണ് അന്വേഷണം ആരംഭിച്ചത്. “അന്വേഷണ സംഘം ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും വിശകലനം ചെയ്തു, കൂടാതെ അപകടത്തിന്റെ ഏറ്റവും സാധ്യതയുള്ള കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ സാക്ഷികളെയും ചോദ്യം ചെയ്തു,” വ്യേമസേന പ്രസ്താവനയിൽ പറഞ്ഞു.

ഹെലികോപ്ടർ ലാൻഡിലേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് മേഘങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറിെന്നും, ഇത് പൈലറ്റിന്റെ വഴിതെറ്റലിന് കാരണമായെന്നും പ്രസ്താവനയിൽ പറയുന്നു.

എംഐ-17 വി5 വിമാനത്തിൽ റാവത്തും ഭാര്യ മധുലിക റാവത്തും റാവത്തിന്റെ മുതിർന്ന സ്റ്റാഫ് അംഗങ്ങളായ ബ്രിഗ് എൽഎസ് ലിഡർ, ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിങ്, ഐഎഎഫ് ഓഫീസർമാരായ വിങ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാൻ, കുൽദീപ് സിംഗ് എന്നിവരുൾപ്പെടെ 12 സായുധ സേനാംഗങ്ങളും ഉണ്ടായിരുന്നു. 14 യാത്രക്കാരിൽ 13 പേരും അപകട ദിവസം മരിച്ചപ്പോൾ, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങിിരുന്നു.

Indian Air Force

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: