റായ്‌പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗം വലിയ കാര്യമൊന്നുമല്ലെന്നാണ് അടുത്തിടെ ചിലർ നടത്തിയ ചർച്ച. നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്ന സൈനികരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് എന്നാണ് നവമാധ്യമങ്ങളിൽ ഉയരുന്ന ചർച്ച. ഈ ചിത്രങ്ങൾ ഇതിന് സാക്ഷ്യം പറയും. ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കാൻപൂർ സ്വദേശി ക്യാപ്റ്റൻ ആയുഷ് യാദവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയുടെ ചിത്രങ്ങളാണ് ഇവ. മൃതദേഹം വഹിച്ചുകൊണ്ടുള്ള സൈനിക വാഹനം നഗരത്തിലൂടെ കടന്ന് പോകുമ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഒരാൾ സല്യൂട്ട് ചെയ്യുന്നു. ഇയാളുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ വ്യക്തമല്ല, പക്ഷേ ആ സൈനികന്റെ ജീവത്യാഗത്തിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. നഗരങ്ങളിലൂടെ സൈനികന്റെ മൃതദേഹം കടന്നു പോകുമ്പോൾ ആരും അനാദരവ് കാട്ടുന്നില്ല.

ഛത്തീസ്ഗഡിലെ സുക്മയിലെ ആക്രമണത്തിൽ 25 സൈനികരാണ് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ