/indian-express-malayalam/media/media_files/uploads/2018/07/37003588_1132343606919507_4681821112089182208_n.jpg)
ലണ്ടന്‍: അറസ്റ്റ് വരിക്കാനായി പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് ആശുപത്രി കിടക്കയിലുളള ഭാര്യയോട് യാത്ര പറയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ചിത്രം പ്രചരിക്കുന്നു. ബീഗം ഖുല്‍സും നവാസിന്റെ നെറ്റിയില്‍ നവാസ് ഷെരീഫ് കൈ വയ്ക്കുമ്പോള്‍ അടുത്ത് നിന്ന് വിതുമ്പുന്ന മകള്‍ മറിയത്തേയും ചിത്രത്തില്‍ കാണാം. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്ത ചിത്രം മറിയം റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ലണ്ടനിലെ പാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന ഖുല്‍സും നവാസിന്റെ നില അതീവ ഗുരുതരമാണ്. ഒരു മാസത്തിലധികമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ കഴിയുന്നത്. ഒരു ഘട്ടത്തില്‍ കോമയിലേക്ക് വീഴുകയും ചെയ്തു. 'ഈ ചിത്രം ഭാവിയില്‍ പലരേയും വേട്ടയാടും' എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചിത്രം ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാനില്‍ നിന്നുളള നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. പാക്കിസ്ഥാനില്‍ പ്രവേശിച്ചാല്‍ ഉടന്‍ ഷെരീഫിനേയും മകളേയും അറസ്റ്റ് ചെയ്യുമെന്ന് പാക് ഭരണനേതൃത്വം അറിയിച്ചിട്ടുണ്ട്.
Move like a hero , live like a lion #NawazSharif and @MaryamNSharif move in Abu Dhabi airport for EY243 pic.twitter.com/2D1QJxGM6J
— Saima Farooq (@SaimaFarooq) July 13, 2018
'ഈ ചിത്രം പാക്കിസ്ഥാന്‍ ഭരണവ്യവസ്ഥയുടെ തകര്‍ച്ചയെ ഒരു നൂറ് വര്‍ഷം അടയാളപ്പെടുത്തി നിലകൊള്ളും', ഒരാള്‍ സോഷ്യൽ മീഡിയയില്‍ കുറിച്ചു. ലണ്ടനില്‍ നിന്നും ലാഹോറിലേക്ക് തിരിക്കും മുമ്പ് വൈകാരികമായാണ് ഷെരീഫ് പ്രതികരിച്ചത്. 'അറസ്റ്റ് വരിക്കാനാണ് ഞാനും മറിയവും വരുന്നത്. അവര്‍ ഞങ്ങളെ കഴുമരത്തിലേക്ക് അയച്ചാലും ഞാന്‍ കാര്യമാക്കുന്നില്ല, ത്യാഗം സഹിക്കാതെ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് എനിക്കറിയാം. ഭാര്യയെ വെന്റിലേറ്ററില്‍ വിട്ട് വരുന്നത് ഏറെ ദുഃഖകരമാണ്. എന്നാല്‍ ഈ അടിമത്വം ഇല്ലാതാക്കാനുളള ശ്രമത്തില്‍ പങ്കാളികളാവാനാണ് ഞാനും എന്റെ മകളും തിരിച്ചു പോകുന്നത്', ഷെരീഫ് പറഞ്ഞു.
Told my kids to be brave in the face of oppression. But kids will still be kids. Goodbyes are hard, even for the grownups. pic.twitter.com/ge17Al5gfY
— Maryam Nawaz Sharif (@MaryamNSharif) July 12, 2018
നവാസ് ഷെരീഫിന്റെ അനുയായികള്‍ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ തുടരുകയാണ്. വൈകുന്നേരത്തോടെ നവാസും മകളും ലാഹോറിലെത്തുന്നത് കൊണ്ട് വിമാനത്താവളത്തിന് പുറത്ത് വന്‍തോതില്‍ ആളുകള്‍ തമ്പടിച്ചിട്ടുണ്ട്. മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചു ത​ന്നെ ഇരുവരേയും അ​റ​സ്​​റ്റു ചെ​യ്യാ​നാ​ണ്​ നീക്കം.
Quaid PMLN Muhammad Nawaz Sharif’s message for the people of Pakistan. #حاضر_وطن_کی_خاطرpic.twitter.com/gbZ6sV7K5p
— ZM (@ZeshanMalick) July 13, 2018
അറസ്റ്റിന് മുന്നോടിയായി നൂറിൽപരം പാക്കിസ്ഥാൻ മുസ്​ലിം ലീഗ്​-നവാസ്​ (പിഎംഎൽ-എൻ) പ്രവർത്തകരെ തടവിലാക്കി. ബുധനാഴ്​ച അർദ്ധരാത്രിയോടെയാണ് നഗരത്തി​​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി​ പ്രാദേശിക നേതാക്കളും യൂണിയൻ കൗൺസിൽ ചെയർമാൻമാരും കൗൺസിലർമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കിയത്​. അറസ്​റ്റിനെതിരെ പാർട്ടി പ്രവർത്തകർ വിവിധ പൊലീസ്​ സ്​റ്റേഷനുകൾക്കു മുമ്പിൽ ഒത്തുചേർന്ന്​ പ്രതിഷേധിച്ചു. പ്രധാന പാർട്ടി നേതാക്കളായ സഅദ്​ റഫീഖ്​, സർദാർ അയസ്​ സാദിഖ്​, പർവേസ്​ മാലിക്​ തുടങ്ങിയവർ പുലർച്ചെ 3.30ഓടെ​ അടിയന്തര വാർത്താസമ്മേളനം വിളിച്ചു ചേർത്തു.
ഷെരീഫിന് 10 വര്‍ഷം കഠിനതടവും മ​ർ​യ​മി​ന്​ ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വുമാണ്​ കോ​ട​തി വി​ധി​ച്ച​ത്. ഒ​രു വ​ർ​ഷ​മാ​യി എ​ൻഎബി​യു​മാ​യി അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കാ​ത്ത​തി​നും പി​താ​വി​​ന്റെ​ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​നം മ​റ​ച്ചു​വ​ച്ച​തി​നു​മാ​ണ്​ അ​വ​രെ ശി​ക്ഷി​ച്ച​ത്. നവാസ് ഷെരീഫ് വരുന്നതിന് മുന്നോടിയായി പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കി. ഷെരീഫ് അടക്കമുള്ള നേതാക്കളുടെ വാര്‍ത്താസമ്മേളനം അടക്കമുള്ളവ ലൈവ് ആയി സംപ്രേഷണം ചെയ്യരുതെന്നാണ് മീഡിയ റെഗുലേറ്റര്‍ ഇറക്കിയിരിക്കുന്ന നിര്‍ദ്ദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us