മ​നി​ല: തെ​ക്ക​ൻ ഫി​ലി​പ്പീ​ൻ​സി​ൽ ടെ​മ്പി​ൻ കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട്​​ 180 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും നിരവധി ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ദ്വീ​പാ​യ മി​ണ്ട​നാ​വോ ദ്വീ​പി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച കൊ​​ടുങ്കാ​റ്റ്​ വീ​ശി​യ​ടിച്ച​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ടെ​മ്പി​ൻ കൊ​ടു​ങ്കാ​റ്റ്​ തെ​ക്ക​ൻ ദ്വീ​പാ​യ പ​ല​വ​നി​ലേ​ക്ക്​ നീ​ങ്ങി​യ​താ​യാ​ണ്​ വി​വ​രം.

ടു​ബോ​ഡ്​ ന​ഗ​ര​ത്തി​ന്​ സ​മീ​പ​മു​ള്ള ദ​ലാ​മ ഗ്രാ​മ​ത്തി​ലും ല​നാ​വോ ദേ​ൽ നോ​ർ​ടേ പ്ര​വി​ശ്യ​യി​ലും​ കൊ​ടു​ങ്കാ​റ്റ്​ നാ​ശം വി​ത​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത വെ​ള്ള​​പ്പൊ​ക്ക​ത്തി​ലും മ​ണ്ണൊ​ലി​പ്പി​ലും ചെ​റു ഗ്രാ​മം മു​ഴു​വ​ൻ ഒ​ലി​ച്ചു​പോ​യി. കൊ​ടു​ങ്കാ​റ്റി​ൽ ഏ​ക​ദേ​ശം 70,000ത്തി​ല​ധി​കം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി. ​പൊ​ലീ​സും പ​ട്ടാ​ള​ക്കാ​രും ഗ്രാ​മ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ്​ ഗ്രാ​മ​ത്തി​ൽ അ​​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ്​ നീ​ക്കി മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​ത്.

മി​ണ്ട​നാ​വോ​യി​ലെ ഏ​ക​ദേ​ശം മൂ​ന്നു ന​ഗ​ര​ങ്ങ​ൾ കൊ​ടു​ങ്കാ​റ്റി​ൽ ന​ശി​ച്ച​താ​യി പ്രാ​ദേ​ശി​ക വാ​ർ​ത്ത​ചാ​ന​ൽ പ​റ​യു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 20 കൊ​ടു​ങ്കാ​റ്റെ​ങ്കി​ലും ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ, ര​ണ്ടു​കോ​ടി ജ​ന​ങ്ങ​ൾ ജീ​വി​ക്കു​ന്ന മി​ണ്ട​നാ​വോ ദ്വീ​പി​ൽ കൊ​ടു​ങ്കാ​റ്റ്​ ഭീ​ഷ​ണി​യാ​കാ​റി​ല്ലാ​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook