മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 34 പേർ കൊല്ലപ്പെട്ട വെടിവെയ്പിന്റെ ഉത്തരവാദിത്തം ഇസ്ലമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇന്നലെ രാത്രിയോടെയാണ് മനിലയിലെ കാസിനോ ഹോട്ടലിൽ തോക്കുധാരി നടത്തിയ വെടിവെയ്പിൽ 36 പേർ കൊല്ലപ്പെട്ടത്. അബു-അൽ-ഖയാർ എന്ന തങ്ങളുടെ ചാവേറാണ് ആക്രമണം നടത്തിയത് എന്ന് ഇസ്ലമിക് സ്റ്റേറ്റ് പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. അബു-അൽ-ഖയാർ ഞങ്ങളുടെ ധീരരക്തസാക്ഷിയാണ് എന്നും അവനെ അള്ളാഹു സ്വീകരിക്കുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.

ഇന്നലെ രാത്രിയോടെയാണ് തോക്കുധാരിയായ ഒരാൾ കാസിനോയിലേക്ക് ഇരച്ചു കയറി വെടി ഉതിർത്തത്. വിഷവാതകം പോലെ എന്തോ വസ്തുവും ഇയാൾ ഉപയോഗിച്ചിരുന്നു. മരിച്ചവരിൽ പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. എന്നാൽ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് ഫിലിപ്പീൻസ് പൊലീസ് സ്ഥിഥീകരിച്ചിട്ടില്ല. മോഷണ ശ്രമത്തിന്റെ ഭാഗമായാണ് നടന്നതെന്നാണ് പൊലീസിന്രെ പ്രാഥമിക നിഗമനം.

പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടു​ണ്ട്. ന്യൂ​പോ​ർ​ട്ട് സി​റ്റി​യി​ൽ നി​നോ​യ് അ​ക്വി​നോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് റി​സോ​ർ​ട്ട് വേ​ൾ​ഡ് മ​നി​ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ