scorecardresearch

ഫിലിപ്പീൻസിൽ ഭൂചലനത്തെ തുടർന്ന് നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഫിലിപ്പീൻസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഫിലിപ്പീൻസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Phillipines Tsunami Warning, Philippines Earthquake

ചിത്രം കടപാട്: earthquake.usgs.gov

തെക്കൻ ഫിലിപ്പൈൻസിലെ മിൻഡാനാവോയിൽ  ശനിയാഴ്ച വൈകി 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  ഉണ്ടായി. ഒരു മീറ്ററോ അതിലധികമോ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ചില പ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ ജാപ്പനീസ് തീരങ്ങളിലുമുള്ള  ആളുകളോട്  മാറി താമസിക്കുവാനുള്ള അറിയിപ്പ് നൽകിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.  

Advertisment

'ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ ഉയരമുള്ള തിരമാലകൾ' ചേരുന്ന 'വിനാശകരമായ സുനാമി'യെക്കുറിച്ച് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ മനിലയിൽ പുലർച്ചെ 3 മണിയോടെ ചെറിയ സുനാമി തിരമാലകൾ കണ്ടെത്തിയ ശേഷം, ഭീഷണി 'വലിയ തോതിൽ ഫിലിപ്പീൻസ് കടന്നു പോയതായി' ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

നേരത്തെ, ജപ്പാൻ കാലാവസ്ഥാ ഏജൻസി ജപ്പാനിലെ പസഫിക് തീരത്ത് മിയാകോജിമ-യയാമ മേഖല മുതൽ ചിബ പ്രിഫെക്ചർ വരെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.ജപ്പാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് ഏകദേശം 30 മിനിറ്റിന് ശേഷം - ഞായറാഴ്ച പുലർച്ചെ 1:30 ഓടെ  ഒരു മീറ്റർ വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജാപ്പനീസ് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ പറഞ്ഞു.

ഭൂചലനത്തിൽ നിന്ന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് ആശങ്കയുണ്ടായിരുന്നതായി ഫൈവോക്സ് പറഞ്ഞു, തുടർചലനങ്ങളുടെ കാര്യത്തിൽ ജാഗ്രതാ  മുന്നറിയിപ്പ് നൽകി.

Advertisment

ഭൂകമ്പം സംഭവിച്ചപ്പോൾ തന്നെ  വൈദ്യുതി നിലച്ചു, എന്നാൽ  ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള തീരദേശ പട്ടണമായ ഹിനാറ്റുവാനിലെ പ്രാദേശിക പൊലീസ് മേധാവി  പറഞ്ഞു.

63 കിലോമീറ്റർ (39 മൈൽ) ആഴത്തിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ  അറിയിച്ചു.

യുഎസ് ജിയോഗ്രാഫിക് സർവേ റിക്ടർ സ്കെയിലിൽ 7.6 തീവ്രതയിലും 32 കിലോമീറ്റർ (20 മൈൽ) ആഴത്തിലും ഭൂചലനം രേഖപ്പെടുത്തി, ഫിലിപ്പീൻസ് സമയം രാത്രി 10:37 (ഇന്ത്യന്‍ സമയം 8:07)നാണ് ഭൂചലനം ഉണ്ടായതെന്ന്  അവർ പറഞ്ഞു.

Tsunami Philippines Earthquake Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: