Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഫിലിപ്പീന്‍സില്‍ ഷോപ്പിംഗ് മാളില്‍ തിപിടുത്തം: 37 പേര്‍ മരിച്ചു

മാളിലെ ജീവനക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും.

മനില: ഫിലിപ്പിൻസിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചു. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലാണ് സംഭവം. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. മാളിലെ ജീവനക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഫിലിപ്പീൻസിലെ സർക്കാർ വൃത്തങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

ശനിയാഴ്ച മാളിലെ മൂന്നാം നിലയിലെ ഫർണീച്ചർ സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്. മാളിൽനിന്നു പത്ത് പേരെ രക്ഷിച്ചതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Philippines mall fire at least 37 feared dead in davao

Next Story
ടിവി, പത്രം, കൊതുകുവല, വീട്ടില്‍ നിന്നുളള ഭക്ഷണം: ജയിലില്‍ ലാലു സുഖമായിരിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com