പുലിസ്റ്റർ സമ്മാനജേതാവായ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് (85) നിര്യാതനായി. ന്യൂയോർക്കിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഹൃദ്‌രോഗബാധയെ തുടർന്നായിരുന്നു റോത്തിന്റെ മരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും മാധ്യമങ്ങളെ അറിയിച്ചു.

രണ്ട് ഡസനിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ എഴുത്തിന്റെ ലോകത്തേയ്ക്ക് കടന്നുവന്ന റോത്ത് പുരുഷകാമനകളുടെ  ഇഴകളിലേയ്ക്കും, ജൂത ജീവിതത്തിന്റെ അടരുകളും അമേരിക്കൻ ജീവിതത്തിന്റെ ഉളളറകളെയും  കടന്ന്ചെന്ന്  തന്റെ ആശയപരിസരത്തെ സർഗാത്മക സാധ്യതകളാക്കി.
അദ്ദേഹം 1997 ലെഴുതിയ അമേരിക്കൽ പാസ്റ്ററൽ എന്ന കൃതി 1998 ലെ പുലിസ്റ്റർ സമ്മാനം നേടി. ഇതേ പുസ്തകം ടൈം മാഗസിന്റെ ആദ്യ നൂറ് മികച്ച നോവലുകളുടെ ആ വർഷത്തെ പട്ടികയിലും ഇടം പിടിച്ചിരുന്നു.

അദ്ദേഹത്തിന്റെ അവസാന പുസ്തകമായ നെമിസിസ് 2010 ലാണ് പ്രസിദ്ധീകരിച്ചത്. ഏകദേശം രണ്ട് ഡസനിലേറെ പുസ്തകങ്ങൾ ഫിലിപ്പ് റോത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൽ പാസ്റ്ററോൾ ഉൾപ്പടെ അദ്ദേഹത്തിന്റെ ഏഴ് രചനകൾ സിനിമയാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിയായിരിക്കെയാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് റോത്ത് കടന്നു ചെന്ന റോത്ത് സാഹിത്യ ലോകത്ത് വളരെ ചെറികാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തി. . എഴുത്തിൽ തന്റേതായ ലോകത്തായിരുന്നു റോത്ത്. ആ രചനാ രീതിയെ പിന്തുടർന്നിരുന്ന നിരവധി വായനക്കാരെയും അദ്ദേഹത്തിന് ലഭിച്ചു. പല തവണ നൊബേൽ സമ്മാന പ്രഖ്യാപന കാലത്ത് ഇദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ