/indian-express-malayalam/media/media_files/uploads/2020/06/covid-vaccine.jpg)
പൂനെ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിർമ്മിക്കുന്ന കോവിഡ് -19 വാക്സിനിന്റെ മൂന്നാം ഘട്ട ഹ്യൂമൻ ക്ലിനിക്കൽ ട്രയൽ അടുത്തയാഴ്ച പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിൽ ആരംഭിക്കും.
"'കോവിഷീൽഡ്' വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച മുതൽ സാസൂൺ ആശുപത്രിയിൽ ആരംഭിക്കും. ഇത് തിങ്കളാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ട്. ചില സന്നദ്ധപ്രവർത്തകർ ഇതിനകം പരീക്ഷണത്തിന് തയ്യാറാണെന്ന് അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 150 മുതൽ 200 വരെ വോളന്റിയർമാർക്ക് കാൻഡിഡേറ്റ് വാക്സിൻ ഡോസ് നൽകും," സാസൂൺ ജനറൽ ആശുപത്രി ഡീൻ ഡോക്ടർ മുരളീധർ ടാംബെ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
Read More: സ്‌പുട്‌നിക്: ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം ലഭിക്കുമോ?
“ശനിയാഴ്ച മുതൽ ഹോസ്പിറ്റൽ ട്രയലിലേക്കായി വോളന്റിയർമാരെ രജിസ്ട്രർ ചെയ്യാൻ തുടങ്ങി. പരീക്ഷണത്തിൽ പങ്കെടുക്കാൻ സന്നദ്ധരായവർ ആശുപത്രിയെ ബന്ധപ്പെടണം,” അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കൽ കോളേജിലും കെഇഎം ആശുപത്രിയിലും വാക്സിൻ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിൻ കാൻഡിഡേറ്റ് നിർമാണത്തിനായി ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളിത്തത്തിലെത്തിയിരുന്നു.
Read More: Covid-19 vaccine tracker, Sept 18: മൊഡേണയുടെ കോവിഡ് വാക്സിൻ ഫലം നവംബറോടെ അറിയാം
ഈ മാസം തുടക്കത്തിൽ രാജ്യത്ത് വാക്സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി നിർത്തിയിരുന്നു. മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന റിപോർട്ടുകളെത്തുടർന്ന് ആഗോള തലത്തിൽ ഓക്സ്ഫോർഡ്-ആസ്ട്ര സെനക വാക്സിൻ പരീക്ഷണം നിർത്തിവച്ചതിന് പിറകേയായിരുന്നു ഇന്ത്യയിലെ പരീക്ഷണങ്ങളും നിർത്തി വയ്ക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്.
മരുന്നു പരീക്ഷണം നിർത്തിവയ്ക്കാൻ ഓക്സ്ഫോർഡ് ആസ്ട്രാസെനക തീരുമാനിച്ചതിന് പിറകെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിർത്തിവയ്ക്കാണൻ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) നിർദേശിച്ചിരുന്നു. എന്നാൽ, വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ ഡിസിജിഐ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നീട് അനുമതി നൽകുകയും ചെയ്തു.
Read More: Phase-III trial of Oxford vaccine to begin in Pune next week
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.