Covid-19 vaccine: ഓക്സ്ഫോര്‍ഡ് സര്‍വകലാശാല-അസ്ട്രാസെന്കെ വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിന്റെ ഇന്ത്യയിലെ മനുഷ്യരിലെ പരീക്ഷണത്തിലെ രണ്ടാം ഘട്ടം ഈ ആഴ്ചയില്‍ ആരംഭിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വാക്സിന് കുത്തിവയ്ക്കുമെന്ന് ഇന്ത്യന്‍-കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാക്സിനുള്ള നിയമപരമായ അനുമതികള്‍ സര്‍ക്കാര്‍ അതിവേഗത്തിലാണ് പൂര്‍ത്തിയാക്കുന്നത്.
എല്ലാ സ്ഥലങ്ങളിലും ഒരേ സമയം പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 14 പരീക്ഷണ സ്ഥലങ്ങളില്‍ നാലെണ്ണം പൂനെയിലും രണ്ടെണ്ണം മുംബൈയിലുമാണ്.
ഓക്സ്ഫോര്‍ഡിന്റെ സിഎച്ച്എഡിഒഎക്സ്1 എന്‍കോവി-19 (എഇസഡ് ഡി 1222) മനുഷ്യരിലെ പരീക്ഷണത്തില്‍ പ്രതീക്ഷാജനകമായ ഫലം നല്കുന്നു. കോവിഷീല്‍ഡ് എന്ന് ഇന്ത്യയില്‍ വിളിപ്പേരുള്ള വാക്സിന്റെ രണ്ടും മൂന്നും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്നുണ്ട്.
പരീക്ഷണം തുടങ്ങാന്‍ തയ്യാറായതായി പൂനെയിലെ ഭാരതി വിദ്യാപീഠ് ഡീംഡ് സര്‍വകലാശാല മെഡിക്കല്‍ കോളെജ് ആന്റ് ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ സഞ്ജയ് ലാല്‍വാനി പറഞ്ഞു. തിങ്കളാഴ്ച വാക്സിന് ഡോസുകള്‍ ലഭിച്ചാല്‍ ചൊവ്വാഴ്ച രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കാം, അദ്ദേഹം പറഞ്ഞു.
Read Also: Covid-19 Vaccine: പ്രതീക്ഷ നല്കി പരീക്ഷണ ഫലം; ഫൈസര്‍ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു
പരീക്ഷണത്തിന് വിധേയരാകാന്‍ ധാരാളം പേര് ഇമെയിലിലൂടെയും ഫോണിലൂടെയും താല്പര്യം പ്രകടിപ്പിച്ചുവന്ന് അദ്ദേഹം പറഞ്ഞു. 350 പേരിലാണ് ഇവിടെ വാക്സിന് കുത്തിവയ്ക്കുന്നത്.
പരീക്ഷണം നടത്തുന്ന മറ്റൊരു സ്ഥലമായ പൂനെയിലെ ജഹാംഗീര്‍ ക്ലിനിക്കല്‍ ഡെവലപ്മെന്റ് സെന്ററില്‍ 250 മുതല്‍ 300 വരെ പേര്‍ക്കാണ് വാക്സിന് നല്‍കുന്നതെന്ന് സിഇഒ പഥിക് ദിവാതെ പറഞ്ഞു. ആരോഗ്യമുള്ള 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും പരീക്ഷണത്തിന് വിധേയരാകാം. ഇതുവരെ കോവിഡ്-19 ബാധിച്ചിരിക്കാനും പാടില്ല.
ഇന്ത്യയില്‍ വാക്സിന് നിര്‍മ്മിക്കാനുള്ള കരാര്‍ സെറം അസ്ട്രാസെനെകയുമായി ഒപ്പുവച്ചിട്ടുണ്ട്.
Read in English: Covid-19 vaccine tracker, August 24: Trump accuses ‘deep state’ for delaying Coronavirus shot