/indian-express-malayalam/media/media_files/uploads/2021/05/Covid-vaccine-3.jpg)
ന്യൂഡല്‍ഹി: ഫൈസറിന്റെ എംആര്‍എന്‍എ വാക്സിന്‍ ജൂലൈയോടെ ലഭ്യമാക്കാമെന്ന് കമ്പനി സൂചന നല്‍കിയതായി ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ അറിയിച്ചു. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച ശേഷം ഗുരതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാലുള്ള നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം പരിശോധിച്ച് വരികയാണെന്ന് ഡോ.വി.കെ.പോള്‍ പറഞ്ഞു.
ജർമൻ ബയോടെക്നോളജി കമ്പനിയായ ബയോടെക്കിനൊപ്പം ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്സിൻ വളരെ കുറഞ്ഞ താപനിലയില്‍ മാത്രമേ സൂക്ഷിക്കാനാകൂ. ഇറക്കുമതി ചെയ്യുമ്പോഴും താപനില ബാധകമാണ്. ഫൈസറുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
''വരും മാസങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യാനാകുമെന്ന് ഫൈസര്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകളിലേര്‍പ്പെട്ടത്. മിക്കവാറും ജൂലൈയില്‍ തന്നെ ഉണ്ടാകും. സര്‍ക്കാരില്‍ നിന്ന് ഫൈസര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങള്‍ ഉറ്റുനോക്കുകയാണ്, തിരിച്ചും. ലൈസന്‍സിന് അപേക്ഷിക്കേണ്ടതിനാല്‍ അവര്‍ ഇന്ത്യയില്‍ വരേണ്ടതുണ്ട്,'' ഡോക്ടര്‍ വ്യക്തമാക്കി.
Also Read: ബി.1.617 വൈറസ് വകഭേദത്തെ പ്രതിരോധിക്കും, കുട്ടികൾക്കും ഫൈസർ വാക്സിൻ നൽകാമെന്ന് കമ്പനി
നിയമപരമായാണ് അവർ സമീപിച്ചിരിക്കുന്നത്. ഞങ്ങൾ അവരുടെ അഭ്യർത്ഥന പരിശോധിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം എടുക്കുക. ചർച്ചയിലാണ് കാര്യങ്ങള്‍, തീരുമാനമായിട്ടില്ലെന്ന് പോൾ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.