ന്യൂഡെൽഹി: ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടിച്ചിടാനുള്ള ഒരു വിഭാഗം ഡീലർമാരുടെ തീരുമാനത്തെ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനം പൊതു ജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്നതാണെന്നും പമ്പുകൾ അടയ്ക്കരുതെന്നും പെട്രോളിയം മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പടെയാണ് മെയ് 14 മുതൽ പമ്പുകൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനു പെട്രോൾ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണു ഞായറാഴ്ചകളിൽ പമ്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്നു കൺസോർഷ്യം ഓഫ്‌ ഇന്ത്യൻ‌ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ