തിരുവനന്തപുരം: നിയന്ത്രിക്കാന്‍ കഴിയാതെ ഇന്ധനവില. തുടര്‍ച്ചയായ 13-ാം ദിവസവും ഇന്ധനവില വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 14 പൈസ കൂടി ലിറ്ററിന് 82.14 രൂപയും ഡീസലിന് 16 പൈസ കൂടി ലിറ്ററിന് 74.76 രൂപയുമായി.
കൊച്ചിയില്‍ ലീറ്ററിന് 80.71 രൂപയാണ് ഇപ്പോള്‍ പെട്രോളിന് വില. ഡീസല്‍ ലീറ്ററിന് 73.35 രൂപ. കോഴിക്കോട് പെട്രോള്‍, ഡീസല്‍ ലീറ്റിന് യഥാക്രമം 81.07, 73.70 രൂപയായി. കഴിഞ്ഞ ദിവസം ഇന്ധനവിലക്കുറയ്ക്കാന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു. ഇതിന് ശേഷവും ഇന്ധനവില കൂടുകയാണ്.
രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന് 77.97 രൂപയിലെത്തിയപ്പോള് ഡീസലിന് 68.90 രൂപയായി. അതേസമയം, മുംബൈയില്‍ പെട്രോളിന് 85.78 രൂപയും ഡീസലിന് 73.36 രൂപയുമായി. ചെന്നൈയില്‍ 80.95 രൂപ, 72.74 രൂപ എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍ ഡീസല്‍ വില നിലവില്‍.