ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.77 രൂ​പ​യും ഡീ​സ​ലി​ന് 2.91 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പു​തു​ക്കി​യ വി​ല വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വ​രും.

ജനുവരി 15നായിരുന്നു ഇന്ധനവിലയില്‍ അവസാനമായി മാറ്റം വന്നിരുന്നത്. അന്ന് പെട്രോളിന് 42 പൈസയും ഡീസലിന് ലിറ്ററിന് 1.03 രൂപയും ഉയര്‍ത്തുകയാണ് ഉണ്ടായത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവര്‍ എല്ലാ മാസവും ഒന്നാം തീയതിയും 16ആം തീയതിയും ഇന്ധനവില പുതുക്കാറുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവില കണക്കിലെടുത്താണ് വിലയില്‍ മാറ്റം വരുത്താറ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ