scorecardresearch

ഇന്ധന വില വീണ്ടും മുന്നോട്ട്; പെട്രോളിന് 18 പൈസ കൂടി, ഡീസലിന് കൂടിയത് 29 പൈസ

കൊച്ചിയിൽ പെട്രോളിന്​ 83.68 രൂപയും ഡീസലിന്​ 77.16 രൂപയുമാണ്​ വില

കൊച്ചിയിൽ പെട്രോളിന്​ 83.68 രൂപയും ഡീസലിന്​ 77.16 രൂപയുമാണ്​ വില

author-image
WebDesk
New Update
petrol, Petroleum ministry

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ ഡീസൽ വില വീണ്ടും മുന്‍പോട്ട് തന്നെ യാത്ര ആരംഭിച്ചു. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും​ കേന്ദ്രസർക്കാർ രണ്ടര രൂപ കുറച്ചിരുന്നു. ഇന്ന് പെട്രോളിന്​ 18 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർധിപ്പിച്ചിരിക്കുന്നത്​. പുതുക്കിയ നിരക്ക്​ പ്രകാരം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 81.68 രൂപയാണ്​ വില ഡീസലിന്​ 73.24 രൂപയും നൽകണം.

Advertisment

കൊച്ചിയിൽ പെട്രോളിന്​ 83.68 രൂപയും ഡീസലിന്​ 77.16 രൂപയുമാണ്​ വില. രൂപയുടെ വിനിമയ മൂല്യം കഴിഞ്ഞ ദിവസം റെക്കോർഡുകൾ ഭേദിച്ച്​ 74 എത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വില വർധിപ്പിച്ച്​ എണ്ണ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്​. അതേ സമയം, ഇറാനിൽ നിന്ന്​ ഇന്ധന ഇറക്കുമതി നിർത്തില്ലെന്ന്​ കേന്ദ്രസർക്കാർ തീരുമാനം എണ്ണ കമ്പനികൾക്ക്​ ആശ്വാസം പകരുന്നതാണ്​.

Fuel Price Petrol Diesel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: