Latest News

ഇന്ധന വിലയിൽ ആശ്വാസം; പെട്രോൾ, ഡീസൽ വില കുറച്ചു

പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി

petrol, Petroleum ministry

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറയുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്രം ഒന്നര രൂപ കുറയ്ക്കും. എണ്ണ കമ്പനികൾ ഒരു രൂപ കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളും നികുതി കുറയ്ക്കണം. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.

എക്സൈസ് തീരുവയിൽ ഒന്നര രൂപ കുറയ്ക്കാനുളള തീരുമാനമാണ് ഇപ്പോൾ എടുത്തിട്ടുളളത്. പെട്രോളിന് 19.48 പൈസയാണ് ഇപ്പോൾ എക്സൈസ് തീരുവയായി ഏർപ്പെടുത്തിയിട്ടുളളത്. ഇതിൽ ഒന്നര രൂപയാണ് കുറയ്ക്കുക. 15.33 പൈസയാണ് ഇപ്പോൾ ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതും ഒന്നര രൂപ കുറയ്ക്കും. ഇതിനു പുറമേയാണ് എണ്ണ കമ്പനികളോട് ഒരു രൂപ കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പെട്രോൾ, ഡീസൽ വില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭാരത ബന്ദും നടത്തി. രാജ്യത്ത് ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴും വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. പ്രതിഷേധം കടുത്തതോടെ അടിയന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടുകയും നികുതി കുറയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price reduced arun jaitley

Next Story
കുപ്രസിദ്ധ യാത്രക്കാര്‍! കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നിന്ന് മോഷണം പോയത് 1.95 ലക്ഷം ടവലുകളും 81,000 കിടക്കവിരികളും
The moderation of comments is automated and not cleared manually by malayalam.indianexpress.com
X