തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബന്ദിന് ശേഷവും ഇന്ധനവിലയുടെ വര്‍ദ്ധനവില്‍ യാതൊരു മാറ്റവുമില്ല. ഇന്ന് മാത്രം പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76രൂപ 88 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 83.11 പൈസ, ഡീസലിന് 77.15 പൈസ. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവില മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോള്‍ വില 90.5 രൂപയിലെത്തി. ഒപെക് രാജ്യങ്ങൾ ഇന്ധന ഉൽപ്പാദനം കൂട്ടാത്തതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില ഉയരാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook