Latest News

ഇന്ധനവില വർധനവ് തുടരുന്നു; ഇന്നും കൂട്ടി

പത്തു ദിവസത്തിനുള്ളിൽ ഇത് ആറാം തവണയാണ് വില കൂട്ടുന്നത്

ഡൽഹി/തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 102.89 രൂപയായി. ഡീസൽ വില 96.47 രൂപയായും കൂടി. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 101.01 രൂപയാണ്. ഡീസലിന് 94.71 രൂപയാണ്.

കോഴിക്കോട് പെട്രോളിന് 101.46 രൂപയും. ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് പത്തു ദിവസത്തിനുള്ളിൽ ഇത് ആറാം തവണയാണ് വില കൂട്ടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ വില വർധനവ് തുടരുകയാണ്.

അതേസമയം, ഇന്ധനവില വര്‍ധനവിനെതിരെയും പാചക വാതക വില വർധനവിനെതിരെയും യുഡിഎഫ് ഇന്ന് കുടുംബ സത്യഗ്രഹം നടത്തും. രാവിലെ 10 മണി മുതല്‍ 11 മണി വരെ സ്വന്തം വീടുകളിലാണ് പ്രവർത്തകർ സമരം നടത്തുക. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എറണാകുളം പറവൂരിലെ വീട്ടിലും, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കണ്ണൂരിലെ വീട്ടിലുമായി സമരത്തിൽ പങ്കെടുക്കും.

പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖ് അലി തങ്ങൾ എന്നിവർ മലപ്പുറത്തും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലെ വീട്ടിലും ‌ചെന്നിത്തല ജഗതിയിലെ വീട്ടിലുമായി സമരത്തിൽ പങ്കെടുക്കും.

Read Also: ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ; പരീക്ഷകൾ നടക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike july 10 update

Next Story
‘ഏകികൃത സിവിൽ കോഡ് വേണം’, നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിUniform civil code, Uniform civil code Delhi HC, Uniform civil code India, Uniform civil code india, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com