ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് അഞ്ച് പെെസയും ഡീസൽ ലിറ്ററിന് 12 പെെസയുമാണ് വർധിപ്പിച്ചത്. ഇതോടെ മൂന്ന് ആഴ്‌ചയ്‌ക്കിടെ പെട്രോൾ ലിറ്ററിനു ഒൻപത് രൂപ 22 പെെസയും ഡീസലിനു 10 രൂപ 47 പെെസയുമാണ് വർധിപ്പിച്ചത്.

രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80 രൂപ 43 പെെസയായി. ഡീസലിനു 80 രൂപ 53 പെെസ നൽകണം. ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ പ്രതിദിന വില നിർണയം പുനരാരംഭിച്ചത്. തുടർച്ചയായി 21 ദിവസം വർധിപ്പിച്ച ശേഷം ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നു. ഇന്ന് വീണ്ടും വില വർധിച്ചു.

Read Also: Horoscope Today June 29, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

അതേസമയം, സംസ്ഥാന തലസ്ഥാനത്ത് പെട്രോൾ വില 82 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82 രൂപ 15 പെെസ നൽകണം. ഡീസലിനു 77 രൂപ 70 പെെസയുമാണ്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 80 രൂപ 69 പെെസയാണ്. ഒരു ലിറ്റർ ഡീസലിന് 77 രൂപ 70 പെെസ നൽകണം.

ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഇന്ധനവില വർധന ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പനികൾ ഇന്ധനവില ഉയർത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സർക്കാർ എക്‌സെെസ് ഡ്യൂട്ടി മൂന്ന് രൂപ വർധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Read Also: എസ് ജാനകി സുഖം പ്രാപിച്ച് വരുന്നു; മറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കുടുംബം

ജൂൺ ആറിനു രാജ്യാന്തരവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽവില അനുദിനം കൂട്ടി. മെയ് മാസം അഞ്ചാം തിയതി എണ്ണവില വീപ്പയ്‌ക്ക്‌ 20 ഡോളറായി ഇടിഞ്ഞപ്പോൾ രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായില്ല. പകരം പ്രത്യേക അധിക എക്‌സൈസ്‌ തീരുവയും റോഡ് സെസും കൂട്ടി ഇന്ധനവില താഴാതെ നിലനിർത്തി. മാർച്ച്‌ 14നു പെട്രോളിന്റെയും ഡീസലിന്റെയും തീരുവകൾ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook