ഇന്ധനവില വർധനവ് തുടരുന്നു; ഇന്നും കൂട്ടി

കഴിഞ്ഞ 37 ദിവസത്തിനിടെ 22-ാം തവണയാണ് വില കൂടുന്നത്

കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 37 ദിവസത്തിനിടെ 22-ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്.

25 പൈസ കൂടി വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 97.65 പൈസയായി ഉയര്‍ന്നു. ഡീസലിന് 92.60 രൂപയാണ്. കോഴിക്കോട് പെട്രോള്‍ വില 96 ലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 95.95 രൂപയായി കൂടി. ഡീസലിന് 91.31 രൂപയും.

Also Read: ഇന്ധനവില കുതിക്കുന്നു; 36 ദിവസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 20 തവണ

കൊച്ചിയിലും സമാന സാഹചര്യമാണ്. പെട്രോളിന് 95.70 രൂപയും ഡീസലിന് 91.31 രൂപയുമാണ് കൊച്ചിയിലെ വില. ലോക്ക്ഡൗണില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഇന്ധനവില വര്‍ധനവ് ജനത്തിന് തിരിച്ചടിയാകുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues latest

Next Story
സുരേന്ദ്രൻ ഡൽഹിയിൽ; ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുംK Surendran, BJP
The moderation of comments is automated and not cleared manually by malayalam.indianexpress.com