scorecardresearch
Latest News

ബ്രേക്കില്ലാതെ ഇന്ധനനിരക്ക്; എറണാകുളത്ത് പെട്രോൾ വില നൂറിലേക്ക്

കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്

Petrol price, Diesel

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോള്‍ ഒരു ലിറ്ററിന് 100 രുപ 79 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 95.75 രൂപയും.

കൊച്ചിയില്‍ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് നിലവില്‍ 99.03 രൂപയാണ്. ഡീസലിന് 94.08 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ജൂണില്‍ മാത്രം 17 തവണയും വില കൂട്ടി.

Also Read: കുതിപ്പ് തുടര്‍ന്ന് ഇന്ധനനിരക്ക്; ഈ മാസം വില വര്‍ധിപ്പിക്കുന്നത് 16-ാം തവണ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Petrol diesel price hike continues june 29 update