Latest News

കുതിപ്പ് തുടര്‍ന്ന് ഇന്ധനനിരക്ക്; ഈ മാസം വില വര്‍ധിപ്പിക്കുന്നത് 16-ാം തവണ

2020 മാര്‍ച്ചില്‍ സംസ്ഥാനത്തെ പെട്രൊള്‍ വില കേവലം 71 രൂപ മാത്രമായിരുന്നു

കൊച്ചി: പതിവ് തെറ്റിക്കാതെ ഇന്ധനവില കുതിപ്പ് തുടരുകയാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയിരിക്കുന്നത്.

തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. പെട്രൊള്‍ ഒരു ലിറ്ററിന് 100.44 രൂപയാണ്. ഡീസലിന് 95.45 രൂപയുമാണ് വില.

കൊച്ചിയില്‍ പെട്രോള്‍ വില 99 ലേക്ക് അടുക്കുകയാണ്. 98.68 രൂപയാണ് ഒരു ലിറ്ററിന് ഇന്നത്തെ വില. ഡീസലിന് 93.79 രൂപയും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഇന്ധനനിരക്ക് വലിയ തോതിലാണ് ഉയരുന്നത്. ഈ മാസം മാത്രം 16 തവണയാണ് വില കൂട്ടിയത്. ആറ് മാസത്തിനിടെ 57 പ്രവശ്യവും.

2020 മാര്‍ച്ചില്‍ സംസ്ഥാനത്തെ പെട്രൊള്‍ വില കേവലം 71 രൂപ മാത്രമായിരുന്നു. 2020 ഡിസംബറായപ്പോള്‍ വില 84 ആയി ഉയര്‍ന്നു. 2021 ജൂണ്‍ എത്തിയപ്പോള്‍ പെട്രോളിന് 100 രൂപയായി.

Also Read: ഇന്ധനനിരക്ക് വർധിച്ചു; കേരളത്തിൽ സെഞ്ച്വറി കടന്ന് പെട്രോൾ വില

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues june 27 update

Next Story
തേജസ്വി സഹോദരനെപ്പോലെ; സഖ്യത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ചിരാഗ് പാസ്വാൻChirag Paswan, ljp, Chirag Paswan on Tejashwi Yadav, ljp rjd alliance, ljp bjp alliance, indian express, ആർജെഡി, എൽജെപി, ചിരാഗ് പാസ്വാൻ, തേജസ്വി യാദവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com