Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ഇന്ധനനിരക്ക്: കൂടുതല്‍ ജില്ലകളില്‍ പെട്രോള്‍ വില 100 കടന്നു

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒന്‍പത് രൂപയാണ് ഇന്ധന വിലയിലുണ്ടായ വര്‍ധനവ്

Petrol, Diesel

കൊച്ചി: രാജ്യത്ത് ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. ഇതോടെ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ പെട്രോള്‍ വില നൂറ് കടന്നു.

കോഴിക്കോട് പെട്രോള്‍ ഒരു ലിറ്ററിന് 100.06 പൈസയാണ് നിരക്ക്. ഡീസല്‍ വില 94.62. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 96 രൂപയും.

എറണാകുളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പെട്രോള്‍ വില 100 കടന്നത്. നേര്യമംഗലത്ത് 100.11 രൂപയും, കുട്ടമ്പുഴയില്‍ 100.5 രൂപയുമാണ് നിരക്ക്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒന്‍പത് രൂപയാണ് ഇന്ധന വിലയിലുണ്ടായ വര്‍ധനവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധന വില കൂട്ടിയത്.

Also Read: ബ്രേക്കില്ലാതെ ഇന്ധനനിരക്ക്; എറണാകുളത്ത് പെട്രോൾ വില നൂറിലേക്ക്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues july 4th update

Next Story
റാഫേല്‍ ഇടപാട്: ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്Rafale, Rafale probe, Rafale judicial probe, France, Rafale probe French media, mediapart website, Rafale deal, Rafale deal corruption allegation, NDA, BJP, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com