സ്ഥിരതയോടെ മുന്നേറി ഇന്ധനവില; ഇന്നും കൂട്ടി

42 ദിവസത്തിനിടെ 24-ാം തവണയാണ് ഇന്ധനവില കൂടുന്നത്

Petrol, Diesel, Oil Price

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നു വര്‍ദ്ധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തലസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 98.45 രൂപയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 93.79 രൂപയായും വില ഉയര്‍ന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. കഴിഞ്ഞ 42 ദിവസത്തിനിടെ 24-ാം തവണയാണ് ഇന്ധനവില കൂടുന്നത്. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില കഴിഞ്ഞ ആഴ്ച നൂറിലെത്തിയിരുന്നു. ലോക്ക്ഡൗണും തൊഴിലില്ലായ്മമയും ഒപ്പം വില വര്‍ദ്ധനവും സാധരണ ജനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.

Also Read: ‘ക്ഷേമപദ്ധതികൾക്കായി സർക്കാർ പണം ലാഭിക്കുകയാണ്;’ ഇന്ധന വിലയെക്കുറിച്ച് കേന്ദ്ര മന്ത്രി

രാജ്യത്തെ ഇന്ധന വില ഉപഭോക്താക്കളെ ബാധിക്കുന്നുണ്ടെന്നും എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുന്നതിനുള്ള കാരണം ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാൻ കേന്ദ്രം പണം ലാഭിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി.

“ഇന്ധനവില ഉപയോക്താക്കളെ ബാധിക്കുന്നതായി ഞാൻ അംഗീകരിക്കുന്നു, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ കോവിഡ് വാക്‌സിനുകൾക്കായി ഒരു വർഷം 35,000 കോടി രൂപ ചെലവഴിച്ചു. പാവപ്പെട്ടവർക്ക് എട്ട് മാസത്തെ റേഷൻ നൽകുന്നതിനായി പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയ്ക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. ഇത്തരം ദുഷ്‌കരമായ സമയങ്ങളിൽ, ക്ഷേമപദ്ധതികൾക്കായി ചെലവഴിക്കാൻ ഞങ്ങൾ പണം ലാഭിക്കുന്നു,” പ്രധാൻ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues

Next Story
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികംCovid Death, India
The moderation of comments is automated and not cleared manually by malayalam.indianexpress.com