Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

പെട്രോൾ, ഡീസൽ വില കൂടി; വർധനവ് 50 ദിവസത്തിന് ശേഷം ആദ്യം

പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്നു കൂടിയത്

Petrol Diesel Price Hiked,പെട്രോൾ ഡീസൽ വില, പെട്രോൾ വില, ഡീസൽ വില, petrol pump near me, Petrol price today, petrol price kochi, Petrol Diesel Price Today, Petrol Diesel price in kerala, Diesel Price Today, Diesel price in Kochi, Diesel Price in Kerala, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയുമാണ് ഇന്നു കൂടിയത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില.

50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില ഇതിനു മുമ്പ് കൂടിയത് 41 ദിവസം മുമ്പാണ്. കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 74.84 രൂപ. ഒരുമാസത്തിലേറെ തുടര്‍ന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആഗോള വിപണിയില്‍ അസംസ്‌കൃത വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണമായി പറയുന്നത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പുകാരണം വിലവര്‍ധന ഏറെക്കാലം നിര്‍ത്തിവെച്ചതാണെന്നും ആരോപണമുയര്‍ന്നിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike after a long interval

Next Story
പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറി, ഹാഥ്‌റസില്‍ പോയത് കലാപമുണ്ടാക്കാൻ; സിദ്ദിഖ് കാപ്പനെതിരെ യുപി സർക്കാർHathras Gang Rape, Uttar Pradesh Gang Rape, Dalit Woman gang raped by upper cast men, Police Atrocity, Uttar Pradesh Police, International Plot to defame Yogi Adityanath, Malayali journalist detained by UP police, Siddique Kappan, Popular Front, FIR, Sedition, Latest News in Malayalam, ഹഥ്രാസ് കൂട്ട ബലാത്സംഗം, ദളിത് യുവതി, ഉത്തർ പ്രദേശ് കൂട്ട ബലാത്സംഗം, ദളിത് യുവതിയെ സവർണർ കൂട്ടബലാത്സംഗം ചെയ്തു, ഉത്തർ പ്രദേശ് പോലീസ്, യോഗിയെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് എഫ്ഐഐർ, യോഗി ആദിത്യനാഥ്, മലയാളി മാധ്യമ പ്രവർത്തകൻ യുപി പോലീസിന്റെ കസ്റ്റഡിയിൽ, സിദ്ദിഖ് കാപ്പൻ, പോപ്പുലർ ഫ്രണ്ട്, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com