ചെന്നൈ: എഐഎഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന്റെ കാറിന് നേരെ പെട്രോള്‍ ബേംബേറ്. അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സംഭവ സമയം ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും ഫൊട്ടോഗ്രാഫര്‍ക്കും ബോംബേറില്‍ പരുക്കേറ്റിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ കലഹത്തിന്റെ പ്രതിഫലനമാണ് ആക്രമണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആക്രമണത്തില്‍ ടൊയോട്ട ഫോര്‍ച്ചൂണര്‍ കാര്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്.