ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വില വീണ്ടും കുതിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടയിൽ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 1.62 രൂ​പ​യും ഡീ​സ​ലി​ന്​ 1.38 രൂ​പ​യും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണകമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണ കേന്ദ്രത്തിനും നേരെ ഹൂതികൾ നടത്തിയ ഡ്രോൺ അക്രമണത്തിന് പിന്നാലെയാണ് ഇന്ധനവില ആഗോള തലത്തിൽ വർധിക്കാൻ ആരംഭിച്ചത്. ഇന്ത്യൻ വിപണിയിലും വലിയ രീതിയിലാണ് ഇത് പ്രതിഫലിച്ചത്. 2017ൽ​ പ്ര​തി​ദി​ന വി​ല നി​ർ​ണ​യം നി​ല​വി​ൽ​വ​ന്ന​ശേ​ഷം ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ല ഇ​ത്ര​മാ​ത്രം ഉ​യ​രു​ന്ന​ത്​ ആ​ദ്യ​മാ​ണ്.

Also Read: എണ്ണ വിലയില്‍ 10 ശതമാനം വര്‍ധന; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

സെപ്റ്റംബർ 14 മുതലാണ് ഇന്ത്യയിൽ എണ്ണ വിലയിൽ കാര്യമായ വർധനവുണ്ടായത്. സെ​പ്​​റ്റം​ബ​ർ 17നു​ശേ​ഷം പെ​ട്രോ​ൾ ലി​റ്റ​റി​ന്​​ 1.59 രൂ​പ​യും ഡീ​സ​ൽ 1.31 രൂ​പ​യും ഡ​ൽ​ഹി​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ്രതിദിനം പെ​ട്രോ​ളി​ന്​ ശ​രാ​ശ​രി 27 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന്​ 23 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.

സൗദി അറേബ്യയിലെ അബ്‌ഖൈക്, ഖുറൈസ് എന്നിവിടങ്ങളിലുള്ള സംസ്‌കാരണ കേന്ദ്രങ്ങളിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ സൗ​ദി​യു​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ന​ത്തി​ൽ 5.7 ദ​ശ​ല​ക്ഷം ബാ​ര​ലി​​​​ന്റെ കു​റ​വു​ണ്ടാ​യി. ഇത് ആഗോള ലഭ്യതയിൽ അഞ്ച് ശതമാനത്തിന്രെ കുറവിനും വിലവർധനവിനും കാരണമായി.

Also Read: സൗദിയില്‍ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ച് ശതമാനത്തിലധികം വെട്ടിക്കുറച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണവില കുത്തനെ കൂടിയിരുന്നു. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പിൽ ബ്രെന്റ് 19 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 71.95 ഡോളറിലെത്തി. ഇത് 1991 ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുതിപ്പാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് സംസ്കരണ കേന്ദ്രമായ അബ്‌ഖൈക്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടമായ ഖുറൈസിലും 10ഓളം ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ സൗദി അരാംകോയ്ക്ക് പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനമാണ് കുറഞ്ഞത്. ഇതാണ് ആഗോള വില കുത്തനെ ഉയരാന്‍ കാരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook