scorecardresearch

പെട്രോളിന് 7 പൈസയും, ഡീസലിന് 5 പൈസയും കുറഞ്ഞു

ഇന്നലെയും പെട്രോള്‍, ഡീസല്‍ വിലയിൽ ഒരു പൈസയുടെ കുറവ് വന്നിരുന്നു

പെട്രോളിന് 7 പൈസയും, ഡീസലിന് 5 പൈസയും കുറഞ്ഞു

ന്യൂഡല്‍ഹി: പെട്രോളിനും, ഡീസലിനും വീണ്ടും വില കുറഞ്ഞു. പെട്രോളിന് 7 പൈസയും, ഡീസലിന് 5 പൈസയുമാണ് ഇന്ന് കുറഞ്ഞത്. 16 ദിവസത്തെ തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമുള്ള രണ്ടാമത്തെ വില കുറയ്ക്കലാണിത്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ്‌ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുറഞ്ഞത്.

ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 78.42 ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിലെ വില 78.42 രൂപയാണ്. ഡീസലിന്റെ വില 69.30 രൂപയില്‍ നിന്ന് 69.25 രൂപയായി കുറഞ്ഞു. ഇന്നലെയും പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു പൈസ കുറച്ചിരുന്നു.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനക്കമില്ലാതെ നിന്ന പെട്രോള്‍, ഡീസല്‍ വില തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വന്‍ തുടര്‍ച്ചയായി വര്‍ദ്ധിക്കുകയായിരുന്നു. പെട്രോള്‍ ലിറ്ററിന് 3.8 രൂപയും, ഡീസല്‍ ലിറ്ററിന് 3.38 രൂപയുമായിരുന്നു 14 ദിവസം കൊണ്ട് വര്‍ധിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Petrol 7 ps diesel 5 ps price cut today