ഇത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ പറ്റിയ സമയമല്ല: ധർമേന്ദ്ര പ്രധാൻ

കോവിഡ് 19 മൂലം ആരോഗ്യ മേഖലയിൽ ഉണ്ടായ ചെലവ് ചൂണ്ടികാണിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി

Petrol price india, india petrol prices, petrol diesel price india, india petrol diesel tax, dharmendra Pradhan, Petrol Price, പെട്രോള്‍ നിരക്ക്, Diesel Price, ഡീസല്‍ നിരക്ക്, Oil Price, ഇന്ധന വില,Petrol Price in Kerala, Diesel Price in Kerala, Petrol Price News, IE Malayalam, ഐഇ മലയാളം
ചിത്രം – ഫേസ്ബുക്ക്

ന്യൂഡൽഹി: ഇത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ പറ്റിയ സമയമല്ലന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കോവിഡ് 19 മൂലം ആരോഗ്യ മേഖലയിൽ ഉണ്ടായ ചെലവ് ചൂണ്ടികാണിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി.

“നിലവിൽ വരവ് കുറവാണ്, നമുക്ക് ചെലവിൽ വിട്ടുവീഴ്ച ചെയ്യാനും സാധിക്കില്ല. ആരോഗ്യ മേഖലയിലെ ചെലവ് വർധിച്ചിട്ടുണ്ട്. നമുക്ക് മറ്റു വഴികളില്ല, വികസന, ക്ഷേമ പ്രവർത്തനങ്ങൾ, ആവശ്യ നിക്ഷേപങ്ങൾ, ചെലവുകൾ എല്ലാം ചെയ്തേ മതിയാകൂ. അതുകൊണ്ട് കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും ചെലവ് കൂടിയതിനാൽ ഇത് നികുതിയെ കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമല്ല” പെട്രോൾ ഡീസൽ നികുതി കുറക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

പെട്രോൾ ഡീസൽ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഈ സമയം വരെ, ജിഎസ്ടി കൗൺസിലിന് അങ്ങനൊരു തീരുമാനമില്ല. സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു എന്ന നിലക്ക് എനിക്ക് വേണമെങ്കിൽ അത് നടക്കണം എന്ന് പറയാം. പക്ഷേ ബാക്കി തീരുമാനം കൗൺസിലിന്റെ ആണ്. എക്‌സൈസ് ആയിക്കോട്ടെ പെട്രോളിയം ആയിക്കോട്ടെ, ഇത് രണ്ടും സർക്കാരിന് വരുമാനം നൽകുന്ന മേഖലയാണ്” എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.

Read Also: എന്തുകൊണ്ടാണ് എണ്ണവില ഉയരുന്നത്, ഇന്ത്യയെ എങ്ങനെ ബാധിക്കും?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇന്ധന വില 100 കടന്നപ്പോഴാണ് പെട്രോളിയം മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ ഉൾപ്പടെ പല ജില്ലകളിലും ഇന്ന് പ്രീമിയം പെട്രോളിന് 100 രൂപ കടന്നിരുന്നു. രാജ്യത്ത് 37 ദിവസത്തിനിടെ 21-ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. വില നിരന്തരമായി കൂട്ടുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petro diesel price tax dharmendra pradhan

Next Story
എല്ലാവർക്കും സൗജന്യ വാക്സിൻ: പ്രധാനമന്ത്രിOpposition leaders letter to PM Modi, India covid news, India free vaccination, Indian express, Indian express news, കോവിഡ്, സെൻട്രൽ വിസ്റ്റ, മോദി, latest news malayalam, malayalam news, news malayalam, malayalam latest news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com