Latest News

ഇന്ത്യയിലെ മുസ്ലിംങ്ങളെ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് ഹര്‍ജി; ഹര്‍ജിക്കാരനെ ശാസിച്ച് സുപ്രിംകോടതി

ജസ്റ്റിസ് ആര്‍എഫ് നരിമാന്റെ ബഞ്ചിന് മുമ്പാകെയാണ് ഹര്‍ജി വന്നത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രിംകോടതി തളളി. ജസ്റ്റിസ് ആര്‍എഫ് നരിമാന്റെ ബഞ്ചിന് മുമ്പാകെയാണ് ഹര്‍ജി വന്നത്. ഹര്‍ജിക്കാരനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. തുടര്‍ന്ന് അഭിഭാഷകനെതിരെ ജസ്റ്റിസ് തിരിഞ്ഞു.

‘ഈ കേസ് ശരിക്കും നിങ്ങള്‍ക്ക് വാദിക്കണോ? നിങ്ങളുടെ വാദം ഞങ്ങള്‍ കേള്‍ക്കാം. പക്ഷെ നിങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടി വരും’, എന്ന് ജസ്റ്റിസ് ഹര്‍ജിക്കാരന്റെ അഭിഭാഷകനെ അറിയിച്ചു. ‘വേണ്ട’ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതോടെ ഹര്‍ജി സുപ്രിംകോടതി തളളി.

മതേതര രാഷ്ട്രമായ ഇന്ത്യയില്‍ 14.2 ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. ഇന്ത്യ ഹിന്ദു രാഷ്ട്രം ആയി പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞെന്ന മേഘാലയ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ കഴിഞ്ഞ മാസം സുപ്രികോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നെത്തിക്കുമെന്നും നരേന്ദ്രമോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ആര്‍ സെന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petition wanted indian muslims sent to to pakistan supreme court junks it

Next Story
ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ്; ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരം റദ്ദാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com