Latest News

നന്ദിഗ്രാം തിരഞ്ഞെടുപ്പ് ഫലം: മമതയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തും കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ സഞ്ജയ് ബസുവാണു ഹര്‍ജി ഫയല്‍ ചെയ്തത്

Mamata banerjee, Suvendu Adhikari, Nandigram poll result, Suvendu Adhikari poll result, HC on Nandigram poll result, Mamata Nandigram poll result, ie malayalam

കൊല്‍ക്കത്ത: നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കൊല്‍ക്കത്ത ഹൈക്കോടതി ജൂണ്‍ ഇരുപത്തി നാലിലേക്കു മാറ്റി. നേരത്തെ, ഹര്‍ജി അംഗീകരിച്ച കോടതി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിരുന്നു.

സുവേന്ദു അധികാരിയുമായുള്ള അഭിമാനപ്പോരാട്ടത്തില്‍ നേരിയ വോട്ടുകള്‍ക്കാണ് നന്ദിഗ്രാമില്‍ മമത ബാനര്‍ജി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തും കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ സഞ്ജയ് ബസുവാണു ഹര്‍ജി ഫയല്‍ ചെയ്തത്. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി ഉറ്റ ബന്ധമുള്ളയാളാണ് സഞ്ജയ് ബസു.

വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നന്ദിഗ്രാമിലെ റിട്ടേണിങ് ഓഫീസര്‍ നിരസിച്ചതായി ഫലപ്രഖ്യാപനത്തിന്റെ പിറ്റേ ദിവസമായ മേയ് മൂന്നിന് മമത ആരോപിച്ചിരുന്നു. ഒരു വാട്ട്സ്ആപ്പ് സന്ദേശം കാണിച്ചുകൊണ്ടാണ് റിട്ടേണിങ് ഓഫീസര്‍ തന്റെ ജീവനെ ഭയപ്പെടുന്നുവെന്നും സമ്മര്‍ദത്തിലാണെന്നും മമത പറഞ്ഞത്. ഇവിഎമ്മുകള്‍ തകരാറിലാക്കിയെന്ന് അവകാശപ്പെട്ട അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

”ബിജെപി ഒരു മോശം ഗെയിം കളിച്ചു, എന്തുകൊണ്ടെന്ന് എനിക്കറിയില്ല. കേന്ദ്ര സേന ഉദ്യോഗസ്ഥര്‍ കൗണ്ടിങ് സെന്ററിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും 40 മിനിറ്റോളം പവര്‍കട്ട് ഉണ്ടായെന്നും കേട്ടു,” മേയ് മൂന്നിന് വാട്സ്ആപ്പ് സന്ദേശം കാണിച്ചുകൊണ്ട് മമത പറഞ്ഞു
നന്ദിഗ്രാം ഫലം തനിക്കനുകൂലമായി പ്രഖ്യാപിച്ചശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അത് എങ്ങനെ മാറ്റിമറിച്ചുവെന്നു ചോദിച്ച മമത തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

Also Read: കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍

”എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ വിജയിച്ചതായി അവര്‍ (തിരഞ്ഞെടുപ്പ് കമ്മിഷന്‍) പ്രഖ്യാപിച്ചു, ഗവര്‍ണര്‍ പോലും എന്നെ അഭിനന്ദിച്ചു. എന്നിട്ട് അവര്‍ ഞാന്‍ പിന്നിലാണെന്നുപ്രഖ്യാപിച്ചു. സംശയാസ്പദമായ എന്തോ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” മമത പറഞ്ഞു. അവര്‍ പറഞ്ഞു.

ഏറ്റവും ഒടുവില്‍ 1,956 വോട്ടിനു സുവേന്ദു അധികാരി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന സമയത്ത് മമതയുടെ വലം കൈയായിരുന്ന സുവേന്ദു പിന്നീട് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Petition on nandigram poll result calcutta high court mamata banerjee suvendu adhikari

Next Story
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍Covid Death, Covid 19
The moderation of comments is automated and not cleared manually by malayalam.indianexpress.com