ബെംഗളൂരു: കർണാടകയില്‍ വിശ്വാസ വോട്ട് നടന്ന പശ്ചാത്തലത്തിൽ വിമത എംഎൽഎമാർ ഹര്‍ജി പിൻവലിക്കാൻ വീണ്ടും അനുമതി തേടും. ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് അനുവദിച്ച് ഉത്തരവിറക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തയ്യാറായിരുന്നില്ല. സ്പീക്കർക്കായി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയും വിമത എംഎൽഎമാരുടെ അഭിഭാഷകൻ മുകുൾ റോഹത്ഗിയും കോടതി മുറിയിൽ ഹാജരായാലേ ഉത്തരവ് പറയൂ എന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ഇരുവരും ഇന്ന് ഹാജരായേക്കും.

അതേസമയം, 17 വി​​മ​​ത എം​​എ​​ൽ​​എ​​മാ​​രു​​ടെ രാ​​ജി​​ക്കാ​​ര്യ​​ത്തി​​ലും ഇ​​വ​​രെ അ​​യോ​​ഗ്യ​​രാ​​ക്ക​​ണ​​മെ​​ന്ന കോ​​ൺ​​ഗ്ര​​സ്, ജെ​​ഡി​​എ​​സ് പാ​​ർ​​ട്ടി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ലും നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ ഇന്ന് തീരുമാനമെടുത്തേക്കും. ഇതുവ​​രെ സര്‍ക്കാര്‍ രൂപീകരിക്കാതെ കാ​​ത്തി​​രി​​ക്കാ​​നാ​​ണു ബി​​ജെ​​പി കേ​​ന്ദ്ര നേ​​തൃ​​ത്വ​​ത്തി​​ന്‍റെ നീ​​ക്ക​​മെ​​ന്നാ​​ണു സൂ​​ച​​ന.

നി​​യ​​മ​​സ​​ഭ പി​​രി​​ച്ചു​​വി​​ട്ട് തിര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്ന് വാ​​ദി​​ക്കു​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ളു​​ണ്ട്. ന​​ല്ല ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ വി​​ജ​​യി​​ച്ച് സ്ഥി​​ര​​ത​​യു​​ള്ള സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​നാ​​കു​​മെ​​ന്ന് ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണു ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന്‍റെ​​യും അ​​ഭി​​പ്രാ​​യം. വി​​മ​​ത​​ർ എംഎ​​ൽ​​എ​​മാ​​രാ​​യി തു​​ട​​രു​​ന്നി​​ട​​ത്തോ​​ളം ബി​​ജെ​​പി​​ക്ക് വ്യ​​ക്ത​​മാ​​യ ഭൂ​​രി​​പ​​ക്ഷ​​മി​​ല്ലെ​​ന്നും തി​​ടു​​ക്ക​​ത്തി​​ൽ സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കു​​ന്ന​​തു ബു​​ദ്ധി​​യ​​ല്ലെ​​ന്നും ചി​​ല ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

കർ​​​​ണാ​​​​ട​​​​ക​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മു​​​​ന്ന​​​​യി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി.​​​​എ​​​​സ്.യെഡിയൂ​​​​ര​​​​പ്പ പ​​റ​​ഞ്ഞു. ‘ഡ​​​​ൽ​​​​ഹി​​​​യി​​​​ൽനി​​​​ന്ന് നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചാ​​​​ൽ ഏ​​​​തു​​​​ സ​​​​മ​​​​യ​​​​ത്തും നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി​​​​യോ​​​​ഗം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത് രാ​​​​ജ്ഭ​​​​വ​​​​നി​​​​ലേ​​​​ക്കു പോ​​​​കാ​​​​നാ​​​​കും. അ​​​​തി​​​​നാ​​​​യി ഞാ​​​​ൻ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്’- ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളെ ക​​​​ണ്ട​​​​ശേ​​​​ഷം യെഡിയൂ​​​​ര​​​​പ്പ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. ‘ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ അ​​​​നു​​​​ഗ്ര​​​​ഹ​​​​വും ആ​​​​ശീ​​​ർ​​​​വാ​​​​ദ​​​​വും ഉ​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ നി​​​​ന്ന് വ​​​​ള​​​​ർ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​വ​​​​രെ ആ​​​​കാ​​​​നാ​​​​യ​​​​തെ​​​​ന്നും യെഡിയൂ​​​​ര​​​​പ്പ പ​​​​റ​​​​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook