ല​ക്നോ: നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട്ടു​പോ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. നിയമം അനുസരിക്കാത്തവരെ അനുസരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൊ​ര​ക്പു​രി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അഭിസം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ദി​ത്യ​നാ​ഥ് പു​ക​ഴ്ത്തി.

രാ​ജ്യ​ത്തെ വി​ഐ​പി സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കഴിഞ്ഞതായും അദ്ദേഹം പ​റ​ഞ്ഞു. ചുവന്ന ബീക്കണുകള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ പരാമര്‍ശം.
ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ എഎപിയുടെ പരാജയത്തേയും അദ്ദേഹം പരിഹസിച്ചു. ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എന്നത് എവരി വോട്ട് ഫോര്‍ മോദി (ഇവിഎം) എന്നതിന്റെ ചുരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ