scorecardresearch

'ഡ്രൈ' ഗ്രാമത്തില്‍ ബിയര്‍ കയറ്റി വന്ന കാര്‍ മറിഞ്ഞു; ഉത്സവമാക്കി ഗ്രാമവാസികള്‍

ബിയർ കയറ്റി വന്ന വെളള നിറമുളള മാരുതി സെലാരിയോ കാര്‍ മെഴ്സിഡസ് ബെന്‍സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

ബിയർ കയറ്റി വന്ന വെളള നിറമുളള മാരുതി സെലാരിയോ കാര്‍ മെഴ്സിഡസ് ബെന്‍സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ഡ്രൈ' ഗ്രാമത്തില്‍ ബിയര്‍ കയറ്റി വന്ന കാര്‍ മറിഞ്ഞു; ഉത്സവമാക്കി ഗ്രാമവാസികള്‍

ഗാന്ധിനഗര്‍: ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മദ്യം നിർമിക്കുന്നതോ, ഉപയോഗിക്കുന്നതോ പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇത്രയും 'ഡ്രൈ' ആയ ഗുജറാത്തിലെ ദുമാദിലാണ് കഴിഞ്ഞ ദിവസം ബിയര്‍ കയറ്റി വന്ന കാര്‍ അപകടത്തില്‍ പെട്ടത്.

Advertisment

ബിയര്‍ കൈസുകള്‍ നിയമവിരുദ്ധമായി കടത്താന്‍ ശ്രമിക്കവേയാണ് വഡോദര- അഹമ്മദാബാദ് ദേശീയപാതയോരത്ത് വച്ച് കാര്‍ അപകടത്തില്‍ പെട്ടത്. അപകടം നടന്നയുടന്‍ തന്നെ ഗ്രാമീണർ ബിയര്‍ കാനുകള്‍ കൈക്കലാക്കുകയായിരുന്നു.

ബിയർ കയറ്റി വന്ന വെളള നിറമുളള മാരുതി സെലാരിയോ കാര്‍ മെഴ്സിഡസ് ബെന്‍സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന വിവരം അറിഞ്ഞതോടെ ഗ്രാമീണർ സഞ്ചികളുമായെത്തി ബിയർ കാനുകള്‍ ശേഖരിക്കുകയായിരുന്നു. വാഹനത്തില്‍ കടന്നു പോയവര്‍ വണ്ടിയുടെ ഡിക്കിയില്‍ ബിയര്‍ വാരിയിട്ട് പോവുകയും ചെയ്തു.

ഇതിനിടെ ബിയറിനെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ സംഘർഷവും ഉടലെടുത്തതോടെ ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാട്ടുകാരെ വിരട്ടിയോടിച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അപകടത്തിൽ പെട്ടവര്‍ക്ക് എന്ത് പറ്റിയെന്ന് സ്ഥിരീകരണമില്ല. മഹാത്മാഗാന്ധിയുടെ ജന്മ സ്ഥലമായ ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്കും വിദേശികള്‍ക്കും മറ്റും മദ്യം ലഭ്യമാക്കാന്‍ ഗുജറാത്തില്‍ ഔദ്യോഗിക അംഗീകാരമുളള ചുരുക്കം ചില മദ്യഷാപ്പുകളാണ് ഉളളത്.

Advertisment

അനധികൃതമായ മദ്യക്കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മദ്യനിരോധന നിയമം കര്‍ശനമാക്കിയിരുന്നു. മദ്യം ഉണ്ടാക്കുകയോ, വില്‍ക്കുകയോ വാങ്ങുകയോ കടത്തുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയുമാണ് പുതിയ നിയമപ്രകാരം ലഭിക്കുക.

Gujarat Beer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: