ന്യൂഡൽഹി: കശ്മീരിലെ ജനങ്ങളെ സ്വന്തം വീടുകളിൽ തടവിലാക്കിയിരിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലൂടെ പ്രത്യേക പദവിയുള്ള മറ്റ് സംസ്ഥാനങ്ങളിലും അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യെച്ചൂരി പറഞ്ഞു
ഈദ് ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ, വെള്ളിയാഴ്ച സിപിഐ ജനറൽ സെക്രട്ടറിയോടൊപ്പം ശ്രീനഗറിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട യെച്ചൂരി, കശ്മീരിലെ തന്റെ പാർട്ടി സഹപ്രവർത്തകരുടെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ലെന്ന് പറഞ്ഞു.
Eid is an occasion of joy and celebration, and our thoughts are with the people of Kashmir who have been kept imprisoned in their own homes. We still don't know how or where our Comrades in Kashmir are. pic.twitter.com/Ac9BwTg0EQ
— Sitaram Yechury (@SitaramYechury) August 12, 2019
“ഈദ് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അവസരമാണ്, ഞങ്ങളുടെ ചിന്തകൾ കശ്മീരിലെ സ്വന്തം വീടുകളിൽ തടവിലാക്കപ്പെട്ട ജനങ്ങൾക്കൊപ്പമാണ്. കശ്മീരിലെ നമ്മുടെ സഖാക്കൾ എങ്ങനെയാണെന്നോ എവിടെയാണെന്നോ ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല,” അദ്ദേഹം ട്വീറ്റ് ചെയ്തു.
We are a country of diverse languages, religions, cultures & ideas; this is our strength. The impact of undemocratically and forcibly altering J&K’s status will be felt in other states with special status. Let's not forget that most are on India's borders. https://t.co/KI8wHzc04M
— Sitaram Yechury (@SitaramYechury) August 12, 2019
“വൈവിധ്യം നിറഞ്ഞ ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ, ആശയങ്ങൾ എന്നിവയുള്ള രാജ്യമാണ് നമ്മുടേത്; ഇതാണ് നമ്മുടെ ശക്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെ ജനാധിപത്യ വിരുദ്ധമായും ബലപ്രയോഗത്തിലൂടെയും മാറ്റുന്നതിന്റെ സ്വാധീനം പ്രത്യേക പദവിയുള്ള മറ്റ് സംസ്ഥാനങ്ങളിലും സ്വാധീനം ചെലുത്തും. മറക്കരുത്, മിക്കതും ഇന്ത്യയുടെ അതിർത്തിയിലാണ്, ”യെച്ചൂരി പറഞ്ഞു.
Read More: ശ്രീനഗറില്‍ വീണ്ടും നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ തുടരുന്നു
കശ്മീരിലെ വിവിധ പള്ളികളിൽ ഇന്ന് ഈദ് നമസ്കാരം നടന്നു. പ്രാർത്ഥന നടത്താൻ അയൽദേശങ്ങളിലുള്ള പള്ളികൾ സന്ദർശിക്കാൻ ആളുകളെ അനുവദിക്കുമെന്ന് അധികൃതർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, വലിയ ഒത്തുചേരലുകൾ കശ്മീരിന്റെ ഒരു ഭാഗത്തും അനുവദനീയമല്ല.
അതേസമയം ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ഫ്യു പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
ആളുകള്‍ കൂട്ടം കൂടരുതെന്നും വീടുകളിലേക്ക് മടങ്ങണമെന്നും പൊലീസ് അറിയിച്ചു. കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബാരാമുള്ളയിലും ശ്രീനഗറിലും കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. അതേസമയം, ശ്രീനഗറില്‍ പതിനായിരം പേര് പങ്കെടുത്ത റാലി നടന്നെന്ന വാര്‍ത്ത ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കുന്നതില്‍ തനിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അമിത് ഷാ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി കശ്മീരില്‍ ഭീകരവാദം കുറയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് വികസനത്തിലേക്കുള്ള വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.