scorecardresearch

ബിഹാർ ജനത പതിനായിരം രൂപയ്ക്ക് തങ്ങളുടെ ഭാവി തുലയ്ക്കുമെന്ന് കരുതുന്നില്ല: പ്രശാന്ത് കിഷോർ

ബിഹാറിൽ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാർ സർക്കാർ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചിരുന്നു. ഇത് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം

ബിഹാറിൽ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാർ സർക്കാർ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ചിരുന്നു. ഇത് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം

author-image
WebDesk
New Update
prsanth kishore

പ്രശാന്ത് കിഷോർ

Bihar Assembly Election 2025: പട്‌ന: എൻഡിഎ പതിനായിരം രൂപ നൽകി വോട്ട് വിലയ്ക്ക് വാങ്ങിയെന്ന് ബിജെപി ആരോപണം തള്ളി ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. നിസാരമായ തുകയ്ക്ക് തങ്ങളുടെ വോട്ടുകൾ ജനങ്ങൾ വിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. "വോട്ടർമാർ 10000 രൂപയ്ക്ക് വോട്ടുകൾ വിറ്റെന്ന് ആരോപണം ശരിയല്ല. ഇതിനെ ഒരുദിവസത്തേക്ക് കണക്കാക്കിയാൽ 5.5 രൂപയായി കുറയും. ഇത്രയും തുച്ഛമായ തുകയ്ക്ക് ആരാണ് വോട്ട് വിൽക്കുക? എന്നാൽ ഇതിനെ ചുറ്റിപ്പറ്റി ഒരു ചർച്ച നടക്കുന്നുണ്ട്."- പ്രശാന്ത് കിഷോർ പറഞ്ഞു.

Advertisment

Also Read:മുദ്രാവാക്യങ്ങളല്ല, അച്ചടക്കവും രാഷ്ട്രീയ വ്യക്തതയും വിജയം നിർണയിക്കും: കോൺഗ്രസിന് ഉപദേശവുമായി എംകെ സ്റ്റാലിൻ

ബിഹാറിൽ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാർ സർക്കാർ മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന (മുഖ്യമന്ത്രി വനിതാ തൊഴിൽ പദ്ധതി) പ്രഖ്യാപിച്ചിരുന്നു. സ്വയം തൊഴിലും ഉപജീവന അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സ്ത്രീകൾക്ക് 10,000 രൂപ സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. ഏകദേശം 1.25 കോടി സ്ത്രീ വോട്ടർമാർ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. ഇത് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. 

Also Read:ബിഹാർ നിയമസഭയിൽ മുസ്ലിം എംഎൽഎമാരുടെ പ്രാതിനിധ്യത്തിൽ വൻ കുറവ്

Advertisment

അതേസമയം, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം കിട്ടിയതോടെ പട്നയിലും ഡൽഹിയിലും തിരക്കിട്ട സർക്കാർ രൂപീകരണ ഒരുക്കങ്ങൾ ആരംഭിച്ചു. ജെഡിയു, ബിജെപി, എൽജെപി, ആർഎൽഡിഎം തുടങ്ങിയ കക്ഷികളുടെ മുതിർന്ന നേതാക്കൾ പുതിയ സർക്കാരിൻറെ ഘടനയ്ക്ക് അന്തിമ രൂപം നൽകാനായി നിരവധി യോഗങ്ങൾ ഇതിനകം ചേർന്ന് കഴിഞ്ഞു.

Also Read:തിരഞ്ഞെടുപ്പിന് പിന്നാലെ ലാലു കുടുംബത്തിൽ പൊട്ടിത്തെറി; മകൾ രോഹിണി ആർജെഡി വിട്ടു

നിതീഷ് കുമാർ ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ് സൂചന. പത്താം തവണ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. ജെഡിയു നിയമസഭാ കക്ഷി ഇന്ന് യോഗം ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷിൻറെ പേര് ഔദ്യോഗികമായി നിർദ്ദേശിക്കും. എൻഡിഎയിലെ മറ്റ്കക്ഷികളുടെനിയമസഭ കക്ഷി യോഗവും നടക്കും.

ചിരാഗ് പാസ്വാൻ ഇതിനകം തന്നെ രാംവിലാസ് പാസ്വാൻറെ ലോക്ജനശക്തി പാർട്ടിയുടെ ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. എല്ലാ കക്ഷികളും ഐക്യകണ്‌ഠേന നിതീഷിൻറെ നേതൃത്വത്തെ പിന്തുണച്ചിരിക്കുകയാണ്. നിതീഷിൻറെ മുഖ്യമന്ത്രിപദം അംഗീകരിക്കാൻ ബിജെപി നിർബന്ധിതരായിത്തീർന്നിരിക്കുന്നുവെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ നിരീക്ഷണം.അദ്ദേഹത്തിൻറെ ഭരണപരിചയവും ജാതികൾക്കും മേഖലകൾക്കുമിടയിലെ വിശാലമായ സ്വീകാര്യതയും കണ്ടില്ലെന്ന് നടിക്കാൻ ബിജെപിക്ക് ആകില്ല.

Read More:ബിഹാറിൽ ചരിത്ര വിജയവുമായി എൻഡിഎ; 33 സീറ്റിലൊതുങ്ങി ഇന്ത്യ സഖ്യം

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: