രാജ്കോട്ട്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജനങ്ങളുടെ പ്രതിഷേധം. രാജ്കോട്ടിനടുത്ത് ചോട്ടിലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കവെ ജനങ്ങള്‍ ഇറങ്ങിപ്പോയി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താമസിയാതെ ഈ ട്വീറ്റ് ദേശീയ മാധ്യമം പിന്‍വലിക്കുകയും ചെയ്തു.

ചോട്ടിലയിലെ പരിപാടിയില്‍ രാജ്കോട്ടിലെ വിമാനത്താവളത്തിനുളള ശിലാസ്ഥാപനം ഇന്നലെ അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു. വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇതിനിടിയിലാണ് ജനങ്ങള്‍ ഇറങ്ങിപ്പോയത്.

ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയാകാന്‍ വേണ്ടി മോദി ഗുജറാത്ത് വിട്ടതിന് ശേഷം ആദ്യമായി വരുന്ന അസംബ്ലി ഇലക്ഷനാണിത്. നേരത്തേ അനന്ദില്‍ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ജനങ്ങളുടെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ