ആദ്യം മനുഷ്യര്‍, എന്നിട്ടാവാം പശുക്കള്‍; മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്റെ കാര്യത്തില്‍ ഇതാണ് തീരുമാനം. എന്നാല്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്

Indian National Congress leader Sachin Pilot during Idea Exchange at Indian Express Noida Office on Friday. Express Photo by Abhinav Saha. 02.02.2018. *** Local Caption *** Indian National Congress leader Sachin Pilot during Idea Exchange at Indian Express Noida Office on Friday. Express Photo by Abhinav Saha. 02.02.2018.

ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘പശു സ്‌നേഹ’ത്തെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശില്‍ പശുക്കള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കാള്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത് അതിനായിരുന്നുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

അനധികൃത പശുക്കടത്തിനെതിരെയും ഗോവധത്തിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെയും സച്ചിന്‍ പൈലറ്റ് വിമര്‍ശിച്ചു. മൃഗസംരക്ഷണം നല്ല കാര്യമാണെന്നും എന്നാല്‍ അതിനെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റു കാര്യങ്ങള്‍ രാജ്യത്തുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു

“മൃഗങ്ങളെ സംരക്ഷിക്കുന്നത് വേണ്ടതു തന്നെ, ഞാന്‍ അതില്‍ വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കേണ്ട വിഷയങ്ങള്‍ ഉണ്ടെന്നും അവയ്ക്ക് പശു സംരക്ഷണത്തേക്കാള്‍ പ്രാധാന്യം നല്‍കണമെന്നുമാണ് ഞാന്‍ കരുതുന്നത്. രാജസ്ഥാന്റെ കാര്യത്തില്‍ ഇതാണ് തീരുമാനം. എന്നാല്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ്,” സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

മധ്യപ്രദേശില്‍ ഒരാഴ്ചക്കിടെ പശു സംരക്ഷണത്തിന്റെ പേരില്‍ അഞ്ചു പേര്‍ക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ് കേസെടുത്തത്.

“ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെയും, മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നിയമം കൊണ്ടു വരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,” സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: People first not cows says sachin pilot

Next Story
മഞ്ഞു വഴികള്‍ വകഞ്ഞ് മാറ്റി സൈന്യം എത്തി, കശ്മീരില്‍ യുവതി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
The moderation of comments is automated and not cleared manually by malayalam.indianexpress.com