scorecardresearch

ഫോണുകളില്‍ നുഴഞ്ഞുകയറി ആധാർ ഹെൽപ്പ്​ ലൈൻ നമ്പർ; ഒന്നുമറിഞ്ഞില്ലെന്ന് യുഐഡിഎഐ

തങ്ങള്‍ക്ക് പങ്കിലെന്ന് പ്രസ്താവനയിലാണ് യുഐഡിഎഐ വിശദീകരണം നല്‍കിയത്

തങ്ങള്‍ക്ക് പങ്കിലെന്ന് പ്രസ്താവനയിലാണ് യുഐഡിഎഐ വിശദീകരണം നല്‍കിയത്

author-image
WebDesk
New Update
ഫോണുകളില്‍ നുഴഞ്ഞുകയറി ആധാർ ഹെൽപ്പ്​ ലൈൻ നമ്പർ; ഒന്നുമറിഞ്ഞില്ലെന്ന് യുഐഡിഎഐ

ന്യൂഡൽഹി: ഉപയോക്​താക്കളറിയാതെ തന്നെ ആധാർ ഹെൽപ്പ്​ ലൈൻ നമ്പർ അവരുടെ മൊബൈൽ ഫോണുകളുടെ കോൺടാക്​ട്​ ലിസ്​റ്റിൽ വന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ടെലികോം കമ്പനികള്‍, ഫോണ്‍ കമ്പനികള്‍, ഗൂഗിള്‍ എന്നിവരോടൊന്നും ഉപയോക്താക്കളുടെ ഫോണുകളില്‍ ഹെല്‍പ്‍ലൈന്‍ നമ്പര്‍ സേവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്ത നിലയില്‍ പ്രത്യക്ഷപ്പെട്ടത്. തങ്ങള്‍ക്ക് പങ്കിലെന്ന് പ്രസ്താവനയിലാണ് യുഐഡിഎഐ വിശദീകരണം നല്‍കിയത്.

Advertisment

'1947 എന്നതാണ് ആധാര്‍ ഹെല്‍പ് ലൈനില്‍ കിട്ടാനുളള സൗജന്യ നമ്പര്‍. ഈ നമ്പറോ 18003001947 എന്ന നമ്പറോ ആന്‍ഡ്രോയിഡ് ഫോണില്‍ സേവ് ചെയ്യാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുളള ശ്രമമാണിത്', യുഐഡിഎഐ വ്യക്തമാക്കി.

1800-300-1947 എന്ന യുഐഡിഎഐയുടെ പുതിയ ഹെൽപ്​ ലൈൻ നമ്പറാണ്​ ഉപഭോക്​താക്കളുടെ അനുവാദമില്ലാതെ അവരുടെ മൊബൈൽ ഫോണുകളിൽ എത്തിയത്​. ആധാർ കാർഡ്​ പോലുമില്ലാത്ത ചിലരുടെ മൊബൈൽ ഫോണുകളിലും പുതിയ നമ്പർ വന്നതായി ആരോപണമുണ്ട്​. ചില മൊബൈൽ ഉപഭോക്​താക്കൾ ഫോണിൽ നമ്പർ സേവ്​ ആയിരിക്കുന്നതി​​ന്റെ സ്​ക്രീൻ ഷോട്ട്​ ട്വിറ്ററിലുടെ പങ്കുവെച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. പിന്നീട്​ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി.

ട്രായ്​ ചെയർമാൻ ആർ.എസ്​ ശർമ്മ ആധാർ നമ്പർ ട്വിറ്ററിലുടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്​ പിന്നാലെയാണ്​ പുതിയ സംഭവം. വിവിധ മൊബൈൽ സേവനദാതക്കളുടെ സേവനം ഉപയോഗിക്കുന്ന ആധാർ കാർഡ്​ ഇതുവരെ എടുക്കാത്ത പലരുടെ മൊബൈലിലും യു.​​െഎ.ഡി.എ.​െഎയുടെ ഹെൽപ്​ ലൈൻ നമ്പർ വന്നതെങ്ങനെയെന്ന്​ ഫ്രഞ്ച്​ സെക്യൂരിറ്റി വിദഗ്​ധൻ എലിയട്ട്​ അൽഡേഴ്​സൺ ചോദിച്ചു.

Advertisment
Android Aadhaar Card

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: