സമൂഹത്തില്‍ നിന്നും ഒരാള്‍ക്ക് കോവിഡ്-19 രോഗം ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധ്യത സ്വന്തം വീട്ടിനുള്ളില്‍ നിന്നാണെന്ന് ദക്ഷിണ കൊറിയന്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ കണ്ടെത്തി.
5706 ആദ്യ രോഗികളേയും (ഇന്‍ഡെക്‌സ് കേസ്) അവരുമായുള്ള സമ്പര്‍ക്കത്തില്‍ രോഗം പകര്‍ന്ന 59,000 പേരേയും പഠിച്ചശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. പഠനം ജൂലൈ 16-ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി) പ്രസിദ്ധീകരിച്ചു.
രോഗം ബാധിച്ച നൂറില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് വൈറസ് വീട്ടിന് പുറത്തുനിന്നുള്ള സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. അതേസമയം, പത്തില്‍ ഒരാള്‍ക്ക് രോഗം സ്വന്തം കുടുംബത്തില്‍ നിന്നുള്ളവരില്‍ നിന്നും ലഭിച്ചു.
വീട്ടിനുള്ളില്‍ നിന്നും രോഗം ബാധിച്ചവരില്‍ കൗമാരക്കാരും 60 വയസ്സിന് മുകളിലുള്ളവരുമാണ് കൂടുതല്‍.
അവര്‍ക്ക് കൂടുതലായി കുടുംബാംഗങ്ങളുടെ സഹായം ആവശ്യമായത് കൊണ്ടാകാം രോഗം പകര്‍ന്നതെന്നത് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഡയറക്ടറും പഠനം നടത്തിയവരില്‍ ഒരാളുമായ ജിയോങ് യുന്‍-കിയോങ് പറയുന്നു.
Read Also: തണുപ്പ് കാലത്തെ കോവിഡ്-19 വ്യാപനം; സാമൂഹിക അകലം ആറടി മതിയോ?
ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ ആദ്യ രോഗിയാകുന്നില്ലെന്ന് ഹാലിം യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറും പഠനത്തിന്റെ ഭാഗവുമായ ഡോക്ടര്‍ ചോ യങ് ജൂണ്‍ പറയുന്നു. പഠനത്തിന് വിധേയമാക്കിയ 20-നും 29-നും ഇടയില്‍ വയസ്സുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 29 കുട്ടികളാണ് ഉണ്ടായിരുന്നത്.
മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ലക്ഷണമില്ലാത്ത രോഗികളാകാന്‍ സാധ്യത കൂടുതല്‍. അതിനാല്‍, ആദ്യ രോഗിയെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്.
ജനുവരി 20 മുതല്‍ മാര്‍ച്ച് 27 വരെയുള്ള വിവരങ്ങളാണ് പഠന വിധേയമാക്കിയത്. ഇക്കാലയളവില്‍ ദക്ഷിണ കൊറിയയില്‍ രോഗ വ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു.
തിങ്കളാഴ്ച്ച വരെ രാജ്യത്ത് 13,816 പേര്‍ക്ക് രോഗം ബാധിക്കുകയും 296 പേര്‍ മരിക്കുകയും ചെയ്തു.
Read in English: People are more likely to contract Covid-19 at home, study finds