scorecardresearch

Lunar Eclipse 2023: പെൻബ്രൽ ചന്ദ്രഗ്രഹണം മേയ് 5 ന്, ചന്ദ്രഗ്രഹണങ്ങൾ എത്ര തരം?

Lunar eclipse 2023 : ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു

Lunar Eclipse 2023 | Lunar eclipse 2023 date and time,lunar eclipse, chandra grahan, luanr eclipse 2023, may 5, penumbral lunar eclipse, what is a penumbral lunar eclipse, how does lunar eclipse happen, total lunar eclipse, partial lunar eclipse, total eclipse, partial eclipse, eclipse
ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു

Penumbral Lunar Eclipse 2023: ന്യൂഡൽഹി: ഏപ്രിൽ 20-നായിരുന്നു അപൂർവ ഹൈബ്രിഡ് സൂര്യഗ്രഹണം. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ആകാശ നിരീക്ഷകർക്ക് മേയ് 5 അഞ്ച് വെള്ളിയാഴ്ച പെൻ‌ബ്രൽ ചന്ദ്രഗ്രഹണം കാണാൻ അവസരം ലഭിക്കും. അതിന് മുന്നോടിയായി, എല്ലാം ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം.

ചന്ദ്രഗ്രഹണങ്ങൾ സൂര്യഗ്രഹണം പോലെ അപൂർവമല്ല. നാസ പറയുന്നതനുസരിച്ച്, എല്ലാ വർഷവും ഒന്നോ രണ്ടോ അതിലധികമോ തവണ, ഭൂമിയും ചന്ദ്രനും സൂര്യനും ശരിയായ രീതിയിൽ ഒരു ഗ്രഹണം എന്ന് വിളിക്കുന്ന “ഷാഡോപ്ലേ” സൃഷ്ടിക്കുന്നു. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്.

നമ്മുടെ ഗ്രഹത്തിന് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവുമായി താരതമ്യപ്പെടുത്തുമ്പോൾ ചരിഞ്ഞതാണ്, ഇതാണ് എല്ലാ മാസവും ഇത് സംഭവിക്കാത്തതിന്റെ കാരണം. ചന്ദ്രൻ നമ്മുടെ ഗ്രഹത്തിന് ചുറ്റും ഒരു പൂർണ്ണ ഭ്രമണപഥം നടത്തുമ്പോഴെല്ലാം കോസ്മിക് വിന്യാസം സംഭവിക്കുന്നില്ല എന്നാണ് ഇതിനർത്ഥം.

ചന്ദ്രഗ്രഹണം എങ്ങനെ സംഭവിക്കുന്നു?

പൂർണ്ണചന്ദ്രൻ ഉള്ളപ്പോൾ മാത്രമേ ചന്ദ്രഗ്രഹണം ഉണ്ടാകൂ. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി സ്ഥിതിചെയ്യുമ്പോൾ, ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നു. ഇത് ചന്ദ്രൻ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശത്തെ മങ്ങുകയോ മറയ്ക്കുകയോ ചെയ്യുന്നു. ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു ചിലപ്പോൾ, ഈ മങ്ങലോ അവ്യക്തതയോ ചന്ദ്രൻ ചുവക്കുന്നതിനു കാരണമായേക്കാം.

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പായി മാറുന്നത് എന്തുകൊണ്ട്?

ചില ചന്ദ്രഗ്രഹണസമയത്ത്, ഭൂമിയുടെ നിഴലിൽ മറഞ്ഞിരിക്കുന്ന ചന്ദ്രന്റെ ഭാഗങ്ങൾ ചുവപ്പുനിറത്തിലാണ് കാണപ്പെടുന്നത്. റെയ്‌ലീ സ്കാറ്ററിങ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണം. ആ സമയങ്ങളിൽ, ചന്ദ്രനിൽ എത്തുന്ന ഒരേയൊരു സൂര്യപ്രകാശം നമ്മുടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ ആദ്യം കടന്നുപോകുന്ന പ്രകാശമാണ്. നമ്മുടെ അന്തരീക്ഷം പ്രകാശത്തിന്റെ നീല തരംഗദൈർഘ്യങ്ങളെ ചിതറിക്കുന്നതിനാൽ, പ്രകാശ സ്പെക്ട്രത്തിന്റെ ചുവന്ന ഭാഗം മാത്രമേ കടത്തിവിടുകയുള്ളൂ.

മെയ് അഞ്ചിനുള്ള ചന്ദ്രഗ്രഹണത്തിൽ ചന്ദ്രൻ ചുവപ്പ് നിറമാകാൻ സാധ്യതയില്ല. കാരണം ഇത് പെൻബ്രൽ ഗ്രഹണമാണ്.

ചന്ദ്രഗ്രഹണങ്ങൾ എത്ര തരം? അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ?

മൂന്ന് തരത്തിലുള്ള ചന്ദ്രഗ്രഹണങ്ങൾ ഉണ്ട് – പൂർണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെൻബ്രൽ ചന്ദ്രഗ്രഹണം.

പൂർണ ചന്ദ്രഗ്രഹണം

ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ അകത്തുള്ള ഭാഗത്തേക്ക് നീങ്ങുമ്പോൾ, അത് പൂർണ്ണ സൂര്യഗ്രഹണത്തിന് കാരണമാകുന്നു. സാധാരണയായി, ചന്ദ്രൻ ചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെടുന്ന സമയമാണ് പൂർണ്ണ ചന്ദ്രഗ്രഹണം. നേരത്തെ സൂചിപ്പിച്ചതുപോലെ, നമ്മുടെ ഗ്രഹത്തിലൂടെ പ്രകാശം കടന്നുപോയി ചന്ദ്രനിലെത്തുകയും റെയ്‌ലീ ചിതറുകയും ചെയ്യുന്നതാണ് ഇതിന് കാരണം.

ഭാഗിക ചന്ദ്രഗ്രഹണം

സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണ്ണമായി നിലകൊള്ളുകയും ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ മറവിലൂടെ കടന്നുപോകുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് ഭാഗിക ചന്ദ്രഗ്രഹണം ലഭിക്കുന്നു. ചന്ദ്രന്റെ ഭാഗിക ഗ്രഹണ സമയത്ത്, ഭൂമിയുടെ ഇരുണ്ട നിഴൽ ചന്ദ്രനിൽ പതുക്കെ വരുമെങ്കിലും അത് പിൻവാങ്ങുന്നു. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ഈ ഇരുണ്ട നിഴൽ ചന്ദ്രനെ പൂർണ്ണമായും മൂടുകയില്ല.

പെൻബ്രൽ ചന്ദ്രഗ്രഹണം

മെയ് 5 ന്റെ ഗ്രഹണം പെൻബ്രൽ ചന്ദ്രഗ്രഹണമാണ്. എന്താണ് അതിനർത്ഥം? ഒരു പെൻ‌ബ്രൽ ഗ്രഹണ സമയത്ത്, ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മങ്ങിയ പുറം ഭാഗത്തിലൂടെ മാത്രമേ സഞ്ചരിക്കൂ. ഇക്കാരണത്താൽ, ചന്ദ്രൻ വളരെ ചെറുതായി മങ്ങുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Penumbral lunar eclipse or chandra grahan on may 5