Penumbral Lunar Eclipse 2020: ജൂലൈ 5നാണ് 2020ലെ മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇത് ഒരു പെനംബ്രൽ ചന്ദ്രഗ്രഹണമായിരിക്കും, ഇന്ത്യൻ സമയം രാവിലെ 8:37ന് ആരംഭിച്ച് ഉച്ചയ്ക്ക് മുൻപ് 11:22ഓടെ അവസാനിക്കും. ഒരു പെനംബ്രൽ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമിയുടെ നിഴലിൽ പതിക്കുന്ന മേഖലകളിലെ പുറംഭാഗമായ പെനംബ്ര വഴിയാണ് ചന്ദ്രൻ സഞ്ചരിക്കുക. അങ്ങനെ ചന്ദ്രനെ മങ്ങിയ രീതിയിൽ കാണപ്പെടും.
ഒരു പെനംബ്രൽ ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രൻ ഭാഗികമായോ പൂർണ്ണമായോ അപ്രത്യക്ഷമാകില്ല. അത് അൽപ്പം മങ്ങുക മാത്രം ചെയ്യുന്നും. അത് പൂർണ്ണചന്ദ്രനാണോ ഗ്രഹണ ചന്ദ്രനാണോ എന്ന് സാധാരണ കാഴ്‌ചയിൽ തിരിച്ചറിയാനാവില്ല. വരാനിരിക്കുന്ന പെനംബ്രൽ ചന്ദ്രഗ്രഹണത്തെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ അറിയാം.
ജൂലൈ 5 ചന്ദ്രഗ്രഹണത്തെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ
- Important facts about July 5 lunar eclipse: ജൂലൈ 5ലെ ചന്ദ്രഗ്രഹണം രാവിലെ 8:37ന് ആരംഭിച്ച് ഉച്ചയ്ക്ക് മുൻപ് 11:22ഓടെ അവസാനിക്കും. 9:59നാണ് അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്.
ഇത് ഒരു പെനംബ്രൽ ചന്ദ്രഗ്രഹണമായതിനാൽ ഇത് ശ്രദ്ധയിൽ പെടാൻ പാടാണ്. പക്ഷേ ചന്ദ്രന്റെ അഗ്രഭാഗം ഭൂമിയുടെ പെനംബ്രയിൽ നിന്ന് പകുതിയെങ്കിലും പുറത്തായാൽ ഇത് ഗ്രഹണമാണെന്ന് കാഴ്ചയിൽ മനസ്സിലാക്കനാവും.
- രണ്ട് മണിക്കൂർ 45 മിനിറ്റ് ആയിരിക്കും ഈ ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം .
പകൽസമയമാണെന്നതിനാൽ ഇന്ത്യയിൽ ഈ ഗ്രഹണം ദൃശ്യമാകില്ല.
- തെക്ക് / പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങൾ, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ഗ്രഹണം ദൃശ്യമാകൂ.
ഈ വർഷം ഇനി പെനംബ്രൽ ചന്ദ്രഗ്രഹണം മാത്രമേ ഉള്ളൂ. നവംബർ 29 നും നവംബർ 30 നും ഇടയിലാവും ഈ ഗ്രഹണമെന്നാണ് ടൈം ആൻഡ് ഡെയ്റ്റിൽ (timeanddate.com) നിന്നുള്ള വിവരം.
Read More: Penumbral Lunar Eclipse 2020: Important facts about lunar eclipse