scorecardresearch
Latest News

പെൻഷൻ പദ്ധതിയിലെ മാറ്റങ്ങൾ എങ്ങനെ? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി ജെ പി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കെ, സാമ്പത്തികവും സാമൂഹികവുമായ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച്, ബിജെപിക്ക് വ്യക്തമായി അറിയാം

Nirmala Sitharaman, Old Pension Scheme, New Pension Scheme, Finance Secretary T V Somanathan, Indian Express, India news

പെൻഷന്റെ കാര്യങ്ങൾ പുനഃപരിശോധിക്കാൻ കഴിഞ്ഞയാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ, ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്റെ കീഴിൽ പ്രഖ്യാപിച്ച കമ്മിറ്റി രണ്ടു പതിറ്റാണ്ടുകളായി കൈവരിച്ച നേട്ടങ്ങൾ അസ്ഥിരപ്പെടുന്ന ഒരു പരിഹാരം ശുപാർശ ചെയ്യില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപുള്ള വർഷത്തിൽ രാഷ്ട്രീയത്തിന്റെ അനിവാര്യതകൾ സന്തുലിതമാക്കേണ്ട, ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങളിൽ നിന്നു വ്യക്തമായ ചിത്രമാണിത്. കാലത്തിന്റെയും കക്ഷിരാഷ്ട്രീയത്തെയും സമർദങ്ങളെ ചെറുത്തുനിന്ന പരിഷ്കാരവും ഇതിൽപ്പെടുന്നു.

ജീവനക്കാരുടെ പെൻഷൻ കോർപ്പസിലേക്കുള്ള സർക്കാർ വിഹിതം നിലവിലെ 14 ശതമാനത്തിൽ നിന്ന് മറ്റൊരു തലത്തിലേക്ക് ഉയർത്തുക. ഒരു ജീവനക്കാരൻ വിരമിക്കുമ്പോൾ അവസാനം ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുമെന്ന് അവർക്ക് പ്രതീക്ഷിക്കാം.

നോക്കിക്കൊണ്ടിരിക്കുന്ന മാതൃകകളിലൊന്ന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ പെൻഷൻ സംബന്ധമായ നിർദേശമാണ്. ജീവനക്കാർക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുമെന്ന ഉറപ്പ് ഈ മാതൃകയിലുണ്ട്.

പഴയ പെൻഷൻ സ്കീമിന് (ഒപിഎസ്) കീഴിൽ നടക്കുന്നതുപോലെ, പേഔട്ട് വർധന (ഓരോ വർഷവും രണ്ടുതവണ പ്രഖ്യാപിക്കുന്ന ക്ഷാമബത്ത, ജീവിതച്ചെലവുകളുടെ വർധനവ് കണക്കിലെടുത്ത് പെൻഷൻ ഒരു നിശ്ചിത ശതമാനം വർധിപ്പിക്കുന്നു) മെച്ചപ്പെടുത്താനുള്ള വഴികൾ സർക്കാർ കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പെൻഷൻ വിഷയത്തിൽ രാഷ്ട്രീയം

ന്യൂ പെൻഷൻ സ്കീം (എൻപിഎസ്) നടപ്പാക്കിയ 2004ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ പരാജയപ്പെട്ടു. എന്നാൽ കോൺഗ്രസ് അതുമായി മുന്നോട്ടുപോയി. ഒരു ദശാബ്ദത്തിന് ശേഷം, മോദിയുടെ കീഴിൽ എൻഡിഎ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, അത് നേട്ടങ്ങൾ ഉറപ്പിച്ചു. എന്നാൽ 2019ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻഡിഎ സർക്കാർ വിഹിതം വർധിപ്പിച്ചു. ഇപ്പോൾ, 2024ലെ വോട്ടെടുപ്പിന് തൊട്ടുമുൻപായി വീണ്ടും ഒരു പുതിയ അവലോകനം.

പുതിയ പെൻഷൻ സമ്പ്രദായത്തിൽ (എൻപിഎസ്) സംഭാവനകൾ നിർവചിച്ചിരിക്കുന്നതും ആനുകൂല്യങ്ങൾ വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്നതുമായ മോദി സർക്കാരിന്റെ പിന്തുണയെ ഈ കമ്മിറ്റിയും അതിന്റെ നിർദ്ദിഷ്ട പ്രവർത്തനങ്ങളും നിശിതമായ വഴിത്തിരിവായി അടയാളപ്പെടുത്തുന്നു. 2004 ജനുവരിയിൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുൻപ് പ്രാബല്യത്തിൽ വന്നതാണ് എൻപിഎസ്.

“നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കേണ്ട കാര്യമുണ്ടായില്ല. പെൻഷൻ പരിഷ്‌കരണങ്ങളിലും സാമ്പത്തിക കാഴ്ചപ്പാടിലും മോദിയുടെ രാഷ്ട്രീയ ബോധ്യം എൻപിഎസ് നിലനിൽക്കുമെന്ന് അർത്ഥമാക്കുന്നു,”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാലും അതിന്റെ രാഷ്ട്രീയത്തിൽനിന്നും മോചനം ഉണ്ടായിരുന്നില്ല.

വാസ്‌തവത്തിൽ, 2004 മെയ് മാസത്തിലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പെൻഷൻ പരിഷ്‌കരണങ്ങളുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, 2004നും 2014നുമിടയിൽ പാർട്ടിയുടെ 10 വർഷത്തെ ഭരണനഷ്ടം ഇപ്പോഴും നോർത്ത് ബ്ലോക്കിനെ വേട്ടയാടുന്ന ഓർമ്മയാണ്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ തോൽവി പെൻഷൻ പരിഷ്‌ക്കരണങ്ങളിൽ തുടരുന്നതിൽനിന്നു കോൺഗ്രസിനെ പിന്തിരിപ്പിച്ചില്ല. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലും പി ചിദംബരം ധനമന്ത്രിയായുമുള്ള കോൺഗ്രസ് നയിച്ച യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ എൻപിഎസ് നടപ്പാക്കി. സംസ്ഥാനങ്ങളെ അത് പിന്തുടരാൻ പ്രചോദിപ്പിക്കുകയും കൂടാതെ പെൻഷൻ മേഖല വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു ബില്ലും അവതരിപ്പിച്ചു. ഉഭയകക്ഷി പിന്തുണ നേടിയ നിരവധി പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഇത്.

ആ സമയത്ത് സർക്കാർ പെൻഷൻ മേഖല പരിഷ്കരിച്ചതിന് നാല് കാരണങ്ങളുണ്ടായിരുന്നു:

i) ജീവിത ദൈർഘ്യം വർധിക്കുന്നതിനനുസരിച്ച്, പെൻഷൻ ബില്ലുകൾ കുതിച്ചുയരുന്നു. ഇത് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭാവിയിലെ ധനകാര്യങ്ങളെ അപകടത്തിലാക്കുന്നു,

ii) വളരെ ചെറിയ ശതമാനം വരുന്ന ജീവനക്കാരുടെ പെൻഷൻ, ദരിദ്രരായ നികുതിദായകരുടെ ധനസഹായം കൊണ്ടാണ് നൽകപ്പെടുന്നത്.

iii) ഇന്റർ-ജനറേഷൻ ഇക്വിറ്റി – അടുത്ത തലമുറ തങ്ങളുടെ മുൻപത്തെ തലമുറയ്ക്ക് വേണ്ടിയുള്ള ചെലവുകൾ വഹിക്കേണ്ടി വരുക.

iv) 2005-05 മുതൽ ഇന്ത്യ 50 വർഷത്തെ ഏറ്റവും മികച്ച തൊഴിൽ പ്രായത്തിലുള്ള ജനസംഖ്യാ അനുപാതത്തിന്റെ ഡെമോഗ്രാഫിക് ഡിവിഡന്റ് അവസരത്തിന്റെ വഴിത്തിരിവിലാണ്.

എന്നാൽ, അധികാരത്തിലേറി ആദ്യ അഞ്ച് വർഷത്തിനുശേഷം കേന്ദ്രത്തിലെ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ ഒരു ഭാഗ്യപരീക്ഷണത്തിനു നിന്നില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, എൻപിഎസിലേക്കുള്ള തൊഴിലുടമയുടെ വിഹിതം 14 ശതമാനമായി ഉയർത്തി. എൻപിഎസിലേക്കുള്ള തൊഴിൽ ഉടമയുടെ വിഹിതം 10 ശതമാനത്തിൽനിന്നു 14 ശതമാനമായി ഉയർത്തി. ഇത് 2019 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കെ, സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ച് ബി ജെ പിക്ക് നന്നായി അറിയാം.

മഹാമാരിയ്ക്ക് മുൻപ് ഉണ്ടായ താഴ്ന്ന വളർച്ച, കോവിഡ് കാലത്തെ തൊഴിൽ, വരുമാന നഷ്ടങ്ങൾ, മെഡിക്കൽ ചെലവുകൾ കാരണം ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളിലുണ്ടായ മാറ്റങ്ങൾ, പാവപ്പെട്ടവർക്ക് നികുതിപോലെ ബാധിക്കുന്ന ഉയർന്ന പണപ്പെരുപ്പം എന്നിവ രാജ്യത്തെ ജനങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക സുരക്ഷയുടെ അപര്യാപ്തത ഉയർത്തിക്കാട്ടുന്നു. രാഷ്ട്രീയത്തിലുള്ളവർക്ക് ഇതിനു നേരേ കണ്ണടയ്ക്കാൻ ആവില്ല. തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സാമ്പത്തികമായി കരുതലുകൾ ഉള്ള സംസ്ഥാനങ്ങൾ പോലും ബജറ്റുകളിൽ കിഴിവ് നൽകി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സമ്മാനങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകുന്നത് കൊണ്ടാകാം.

ഈ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർ പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത്. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളെങ്കിലും (കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ജെഎംഎം നയിക്കുന്ന ജാർഖണ്ഡ്, ആം ആദ്മി പാർട്ടി നയിക്കുന്ന പഞ്ചാബ്) പഴയ പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്തുകഴിഞ്ഞു.

ഒപിഎസിനെ തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനത്തിലൂടെ ഹിമാചലിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു. മഹാരാഷ്ട്രയിൽ, സർക്കാർ ജീവനക്കാരുടെ പ്രതിഷേധം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ബിജെപി നേതാവായ ധനമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഒരു കമ്മിറ്റി രൂപീകരിക്കാനും എൻപിഎസ് പോരായ്മകൾ പരിഹരിക്കാനും പ്രേരിപ്പിച്ചു. ഒപിഎസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലികൾക്ക് ആഹ്വാനം ചെയ്ത് ജീവനക്കാരുടെ ദേശീയ സംഘടനകളും പ്രതിഷേധം തുടരുകയാണ്.

അധികാരതലങ്ങളിൽ തന്നെ ഇതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ട്. തങ്ങൾ തുടർച്ചയായി വർധിക്കുന്ന പെൻഷൻ കിട്ടുമെന്ന ഉറപ്പോടെ വിരമിക്കുമ്പോൾ, 2004 ജനുവരി 1ന് ശേഷം സർവീസിൽ ചേർന്ന തങ്ങളുടെ ജൂനിയർമാരെ വിപണിയുടെ സ്വഭാവത്തിനു അനുസരിച്ച് വിടാൻ കഴിയില്ലെന്നാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം കരുതുന്നത്. ഇതവർക്ക് അടുപ്പമുള്ള ഭരണനേതൃത്വത്തിനോട് ഈ വിഷയ അവതരിപ്പിക്കാറുണ്ട്.

എൻപിഎസിനെകുറിച്ചുള്ള ഈ സംഭാഷണം അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ കഴിഞ്ഞ കുറേക്കാലമായി നടക്കുന്നുണ്ട്. തനിക്കു ചുറ്റുമുള്ള ഇവയെക്കുറിച്ച് പ്രധാനമന്ത്രി അറിയുന്നില്ല എന്നല്ല ഇതിന്റെ അർഥം. എന്നാൽ ധനകാര്യ മുൻകരുതലിനുള്ള മുൻഗണന ഒരു സൂചനയാണെങ്കിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭാവി അപകടത്തിലാക്കാത്ത ഒരു പരിഹാരത്തിൽ മാത്രമേ മോദി സന്തുഷ്ടനാകൂ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pension panel a red line turning clock back on pension reforms