ന്യൂഡൽഹി: 42ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് (തിങ്കൾ). കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള ജി എസ് ടി നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ചകൾക്ക് കൗൺസിൽ യോഗത്തിൽ പ്രാധാന്യം ലഭിക്കും. ഈ തുകയ്ക്ക് പകരം വായ്പ അനുവദിക്കാമെന്ന മാർഗമാണ് കഴിഞ്ഞ യോഗത്തിൽ കേന്ദ്രം മുന്നോട്ട് വച്ചിരുന്നത്. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഈ നിർദേശം അംഗീകരിച്ചിരുന്നില്ല.
ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായി നല്‍കണം എന്നാണ് കേരളത്തിന്റെ നിലപാട്. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും സംസ്ഥാന സർക്കാർ വ്യക്താമാക്കിയിരുന്നു.
പ്രത്യേക വായ്പാ ജാലകത്തിലൂടെ 97,000 കോടി രൂപ കടം നൽകാമെന്നാണ് നഷ്ടപരിഹാരത്തുക വേണ്ടെന്ന് വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായി കേന്ദ്രസർ മുന്നോട്ട് വയ്ക്കുന്ന ഒന്നാമത്തെ വ്യവസ്ഥ. 21 സംസ്ഥാനങ്ങൾ ഈ വ്യവസ്ഥ അനുസരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചില സംസ്ഥാനങ്ങൾ ഇതിനുള്ള കാലാവധി ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന കേരളവും പശ്ചിമ ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ല.
Read More: ജിഎസ്ടി നഷ്ടപരിഹാരത്തിന് വായ്പ; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ ലംഘനം: മുഖ്യമന്ത്രി
കടം വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച സംസ്ഥാനങ്ങൾക്കായി അതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. “ജിഎസ്ടി വരുമാനം നെഗറ്റീവ് ആകുകയും നഷ്ടപരിഹാരം വൈകുകയും ചെയ്തതിനാൽ, എല്ലാ സംസ്ഥാനങ്ങൾക്കും അടിയന്തിരമായി ഫണ്ട് ആവശ്യമുണ്ടെന്ന വസ്തുത ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് എത്തുകയാണ്. നടപ്പുവർഷത്തേക്കുള്ള ആസൂത്രിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വേണ്ടത്ര ഫണ്ടുകളുടെ അഭാവം മൂലം നിർത്തിവച്ചിരിക്കുന്നതുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും നാമെല്ലാവരും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്… ഫണ്ടുകളുടെ ലഭ്യത ഇത് കടങ്ങളുടെ രൂപത്തിലാണെങ്കിൽപ്പോലും, പണമിടപാടുള്ള സംസ്ഥാനങ്ങളെ വീണ്ടും വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാൻ പ്രാപ്തമാക്കും,” അദ്ദേഹം പറഞ്ഞു.
കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഛത്തീഗഢ് അടക്കം 10 സംസ്ഥാനങ്ങളാണ് വായ്പ എടുക്കാമെന്ന നിർദേശം അംഗീകരിക്കാത്തത്.
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഈ വർഷം ഏകദേശം 3 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സെസ് പിരിവ് 65,000 കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു – നഷ്ടപരിഹാര കുറവ് 2.35 ലക്ഷം കോടി രൂപയാണ് .
Read More: Pending compensation dues to be a thorny issue at GST meet tomorrow