ശ്രീനഗർ: ജമ്മു കാഷ്മീരിലെ സമാധാന ശ്രമങ്ങള്‍ തകര്‍ത്ത് കളയണമെന്ന് ആഹ്വാനം ചെയ്ത് ഹിസ്ബുൾ മുജാഹിദീൻ നേതാവ് ബുർഹാൻ വാനിയുടെ പിൻഗാമി സക്കീർ മുസയുടെ വീഡിയോ. സുരക്ഷ ഉദ്യോഗസ്ഥരെ ഇസ്ലാമിന്റെ നാമത്തില്‍ കല്ലെറിഞ്ഞ് ആക്രമിക്കണമെന്നും കാഷ്മീരി യുവാക്കളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

സുരക്ഷാ സേനയെ കല്ലെറിഞ്ഞ് ആക്രമിക്കണമെന്ന് വീഡിയോയിൽ മുസ പറയുന്നു. ദേശീയതയുടെ പേരിലല്ല കല്ലെറിയേണ്ടത്, മറിച്ച് ഇസ്ലാമിന്‍റെ നാമത്തിൽ ആക്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
സുരക്ഷാസേനയെ സഹായിക്കുന്ന കശ്മീര്‍ പൊലീസിനും ഭീകരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദേശീയതയും ജനാധിപത്യവും ഇസ്ലാമിന് ഹറാം ആണെന്നും ഹിസ്ബുൾ ഭീകരൻ വീഡിയോയിൽ പറയുന്നുണ്ട്.

ഹിസ്ബുള്‍ ഭീകരന്‍ ഇത് മൂന്നാം തവണയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തേയും കശ്മീര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി ഇവര്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ