Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

പെഹ്‍ലു ഖാൻ ആൾകൂട്ട കൊലപാതകം; സാക്ഷികൾക്കുനേരെ വധശ്രമം

കഴിഞ്ഞ എപ്രിലിലാണ് ഗോസംരക്ഷകരെന്ന പേരിലെത്തിയ ആക്രമിസംഘം 55 കാരനായ പെഹ്‍ലു ഖാനെ മർദ്ദിച്ച് കൊന്നത്.

ന്യൂഡല്‍ഹി: പെഹ്‍ലു ഖാനെന്ന കര്‍ഷകനെ ഗോസംരക്ഷണമെന്ന പേരില്‍ ആക്രമിച്ചു കൊന്ന കേസിലെ സാക്ഷികൾക്കുനേരെ വധശ്രമം. രാജസ്ഥാനിലെ ബെഹ്റോറിലാണ് സംഭവം. അജ്ഞാത സംഘം പെഹ്‍ലു ഖാന്റെ മക്കൾക്കും കേസിലെ സാക്ഷികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. കേസിൽ സത്യവാങ്മൂലം നൽകാൻ പോകും വഴിയായിരുന്നു ആക്രമം.

സംഭവത്തെ കുറിച്ച് ഇവരുടെ അഭിഭാഷകൻ ആസാദ് ഹയാത്ത് പറയുന്നതിങ്ങനെ -” പെഹ്‍ലു ഖാൻ കേസിൽ സത്യവാങ്മൂലം നൽകാൻ ഞാനും സാക്ഷികളായ അസ്മതും റഫീക്കും പെഹ്‍ലു ഖാന്റെ മക്കളായ ഇർഷാദും ആരിഫും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നെത്തിയ സംഘം വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവർ ഉപയോഗിച്ചിരുന്ന വാഹനത്തിന് നമ്പർ പ്ലെയ്റ്റ് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഞങ്ങൾ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. ഈ സമയം ഞങ്ങളുടെ അടുത്തെത്തിയ അവർ വെടിയുതിർക്കുകയായിരുന്നു.”

പിന്നീട് മറ്റൊരു വഴിയെയാണ് ഇവർ അൽവാറിലുള്ള എസ് പി ഓഫീസിൽ എത്തിയതെന്നും ആസാദ് ഹയാത്ത് പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലും പോലീസിൽ നിന്ന് മതിയായ സംരക്ഷണം ലഭിക്കാത്തതിനാലും സാക്ഷികൾ ഹരിയാനക്കടുത്ത് നൂഹിലാണുള്ളത്. എഫ്ഐആറിൽ പേരുള്ള ആറുപേർക്കും പോലീസ് ക്ലീൻ ചീട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പോലീസിലുള്ള വിശ്വാസം ൻഷ്ടപ്പെട്ടതിനാലാണ് നേരിട്ട് എസ്‍പിയെ സമീപിച്ചതെന്ന് ഇർഷാദ് പറയുന്നു.

എന്നാൽ പോലീസിന് ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അൽവാർ എസ്‍പി രജേന്ദ്ര സിങ് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് അക്രമവിവരം അറിഞ്ഞത്. അവർ പോലീസിനെ സമീപിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ എപ്രിലിലാണ് ഗോസംരക്ഷകരെന്ന പേരിലെത്തിയ ആക്രമിസംഘം 55 കാരനായ പെഹ്‍ലു ഖാനെ മർദ്ദിച്ച് കൊന്നത്. രാജസ്ഥാനിൽ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനക്ക് പോകും വഴിയാണ് ട്രക്ക് തടഞ്ഞു നിർത്തി നടുറോഡിൽ പെഹ്‍ലു ഖാനെ മർദ്ദിച്ചത്. അസ്മതും റഫീക്കും പെഹ്‍ലു ഖാന്റെ മക്കളായ ഇർഷാദും ആരിഫും ഈ സമയം പെഹ്‍ലു ഖാനൊപ്പമുണ്ടായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pehlu khan lynching case witnesses including sons fired at while going to depose

Next Story
ദേശീയ പതാക തലകീഴായി പിടിച്ച് കശ്മീരില്‍ ബിജെപി റാലി; പൊലീസ് കേസെടുത്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com