പെഗാസസ് വിവരം ചോർത്തൽ ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപിയും പാർലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ ലോക്സഭയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ സംവാദത്തിന് തയ്യാറാവുന്നത് വരെ പ്രതിപക്ഷ കക്ഷികൾ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുന്നത് തുടരുമെന്നും തരൂർ സൂചന നൽകി.
സർക്കാർ അവരുടെ “സ്വാർത്ഥമായ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി” പൊതുജനങ്ങളുടെ പണം കവർന്നെടുക്കുന്നതായാണ് ഇതിനെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ 300 മൊബൈൽ ഫോൺ നമ്പറുകൾ പെഗാസസ് സ്പൈവെയർ ഉപയോഗിച്ചിട്ടുള്ള നിരീക്ഷണത്തിനായി ലക്ഷ്യമിട്ടിരിക്കാമെന്ന് കഴിഞ്ഞയാഴ്ച ഒരു അന്താരാഷ്ട്ര മാധ്യമ കൺസോർഷ്യം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് മന്ത്രിമാർ, നാൽപതിലധികം മാധ്യമപ്രവർത്തകർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ബിസിനസുകാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടേതുൾപ്പെടെയുള്ള നമ്പറുകളാണിവ.
Read More: പെഗാസസ്: അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് മമത ബാനര്‍ജി
ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് ആണ് പെഗാസസ് സ്പൈവെയർ നിർമിച്ചത്. സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കുമാണ് ഹാക്കിംഗ് സോഫ്റ്റ്വെയർ വിൽക്കാറുള്ളതെന്നാണ് ഈ കമ്പനി പറയുന്നത്.
“പരിശോധിച്ച” സർക്കാരുകൾക്കും സർക്കാർ ഏജൻസികൾക്കും മാത്രം വിൽക്കുന്ന ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ്.
“ഈ വിഷയത്തിൽ ഒരു ചർച്ചയ്ക്ക് സർക്കാർ സമ്മതിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അവർ തയ്യാറല്ല. ഞങ്ങൾ പറയുന്നത് നിങ്ങൾ (സർക്കാർ) ഇതിനോട് യോജിക്കുകയും ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ നടപടികളുമായി മുന്നോട്ട് പോവാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുന്നത് എന്തിനാണ്,” ലോക്സഭ തടസ്സപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ തരൂർ പറഞ്ഞു.
വിലക്കയറ്റം, തർക്കവിഷയമായ കാർഷിക നിയമങ്ങൾ എന്നിവയും പ്രതിപക്ഷത്തിന് പ്രധാനമാണെന്നും എന്നാൽ ഇപ്പോൾ പെഗാസസ് വിഷയത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.