ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ഓഫീസ് പൊലീസ് സീല്‍ ചെയ്തു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായിരുന്നു നടപടി. ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തത്.
പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷയും സര്‍ക്കാര്‍ പിന്‍വലിച്ചു. വാഹനങ്ങളടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന ഭരണ കൂടത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്തിരിക്കുന്നത്.
മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കം അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചത്. മിര്‍വൈസിനെ കൂടാതെ അബ്ദുല്‍ ഗനി ഭട്, ബിലാല്‍ ലോണെ, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.
പാക് ചാരസംഘടനയായ ഐഎസില്‍ നിന്ന് ഫണ്ട് വാങ്ങുന്ന കശ്മീരിലെ ചില നേതാക്കളുടെ സുരക്ഷയില്‍ പുനരാലോചന നടത്തുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചിരിക്കുന്നത്.